അഞ്ച് വർഷത്തെ കാത്തിരുപ്പിന് ശേഷം മാവൂർ റോഡ് ശ്മശാനം വിശ്വ പ്രശസ്തനായ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ സംസ്കാരത്തിന് ഇക്കഴിഞ്ഞ 26ന് തുറന്ന ശേഷം വീണ്ടും അടച്ചിട്ടത് പ്രതിഷേധാർഹമാണെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി. ഈ സമീപനം ജനങ്ങളെ വെല്ലുവിളിക്കുന്നതാണ്. ഇനി യാതൊരു പ്രവൃത്തി അവ ശേഷിക്കുന്നില്ല…അനന്തമായി നീട്ടി കൊണ്ട് പോയി നഗരജനതയുടെ ക്ഷമ പരിശോധിക്കരുതെന്ന് യു.ഡി.എഫ്. ലീഡർ കെ.സി. ശോഭിതയുടെ ആദ്യക്ഷതയിൽനടന്ന യോഗം മുന്നറിയിപ്പ് നൽകി. മാനാഞ്ചിറ മൈതാനം സി.പി.എം. പോഷക സംഘടനക് രാഷ്ട്രീയ പരിപാടിക് നൽകിയതിന്മേൽ വിശദീകരണം നൽകാൻ കോർപറേഷനും സ്പോർട്സ് കൗൺസിലും തയാറാകണം. വർഷങ്ങളായി ഇത്തരം പരിപാടിക്ക് നൽകാറില്ല.നിലപാട് മാറ്റിയിട്ടുണ്ടെങ്കിൽ എല്ലാവർക്കും സൗകര്യം അനുവദിക്കണം. യോഗം – ആവശ്യപ്പെട്ടു. കെ.മൊയ്തീൻ കോയ,എസ്.കെ.അബൂബക്കർ, പി.ഉഷാദേവി ടീച്ചർ, ഡോ.പി.എൻ. അജിത,കെ.നിർമ്മല, കെ.പി.രാജേഷ്, മനൊഹരൻ മങ്ങാറിൽ., ആയിശബി പാണ്ടികശാല കെ.റംലത്ത്,എൻ. പി.സൗഫിയ, ഓമന മധു, ടി.കെ. ചന്ദ്രൻ സഹിദാസുലൈമാൻ, അജീബ ഷമീൽ, കവിത അരുൺ സംസാരിച്ചു
