ചേമഞ്ചേരി കൊളക്കാട് യൂ പി സ്കൂൾ ശതവാർഷികാഘോഷം ശതസ്പന്ദത്തിന്റെ ഭാഗമായി നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം “ഓർമ്മച്ചെപ്പ് ” സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ റിട്ട: പ്രിൻസിപ്പലുമായ ഒ വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഓർമ്മചെപ്പ് സംഘാടക സമിതി ചെയർമാൻ വത്സൻ പി അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും റിട്ട: ജില്ലാ സെഷൻസ് ജഡ്ജിയുമായ കെ. അശോകൻ മുഖ്യ അനുസ്മരണ ഭാഷണം നടത്തി. കവിയും ചിത്രകാരനും പ്രഭാഷകനുമായ യൂ കെ രാഘവൻ മാസ്റ്റർ ആദരഭാഷണം നടത്തി. സ്കൂളിലെ പൂർവ്വാധ്യാപകർ പൂർവ്വ ജീവനക്കാർ മുതിർന്ന പൂർവ്വ വിദ്യാർത്ഥികളേയും ശത വാർഷികാഘോഷ ലോഗോ രൂപ കല്പന ചെയ്ത ആർട്ടിസ്റ്റ് സുരേഷ്ഉണ്ണിയേയും ചടങ്ങിൽ ആദരിച്ചു. വാർഡ് മെമ്പർ സി ലതിക, പ്രധാന്യാധ്യാപിക പി ശ്യാമള, മുഹമ്മദ് റിയാസ്, ഷറഫുദ്ദീൻ, ടി പി വാസു, പി കെ ഭാസ്ക്കരൻ, എം കെ അശോകൻ, മുഹമ്മദ് കെ കെ, ഡോ :പി സുരേഷ്, രാധ തയ്യിൽ, എം വി ശങ്കൻ മാസ്റ്റർ, കെ കുഞ്ഞിരാമൻ മാസ്റ്റർ, വി രാജൻ മാസ്റ്റർ, വി ശൈലജ ടീച്ചർ, സി രാജീവൻ മാസ്റ്റർ, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ടി കെ പ്രജീഷ് സ്വാഗതവും തയ്യിൽ ഉണ്ണി നായർ നന്ദിയും പ്രകടിപ്പിച്ചു.
Latest from Local News
കീഴരിയൂരിലെ അനേകം പേർക്ക് അറിവ് പകർന്ന് നൽകിയ പരേതനായ വണ്ണാത്ത് കണ്ടി ബീരാൻ കുട്ടി മാസ്റ്ററുടെ കുടുംബം അവരുടെ കുടുംബ സ്വത്ത്
സംസ്ഥാനത്ത് ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ളാൻ പ്രസിദ്ധീകരിക്കുന്നു. ഗ്രീഷ്മം – ഹീറ്റ് ആക്ഷൻ പ്ളാനിൻ്റ പ്രകാശനം മൂടാടി ഗ്രാമ
കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സുകളില്‍ കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ സീറ്റൊഴിവുണ്ട്. ഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് നേരിട്ടെത്തി പ്രവേശനം
പേരാമ്പ്ര : പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് ഇടതു മുന്നണി. പേരാമ്പ്ര നിയോജക മണ്ഡലം എല്‍ഡിഎഫ്
കൊയിലാണ്ടി: ബി.എസ്സ് . എം ആർട്ട്സ്’ കോളേജ് 1979-81 പ്രീഡിഗ്രി കൂട്ടായ്മ ഒക്ടോബർ 15 കൊല്ലം ലെയ്ക് വ്യൂ ഓഡിറ്റോറിയത്തിൽ നടന്നു.