2025 പുതുവര്‍ഷത്തില്‍ എല്ലാവര്‍ക്കും നന്മകള്‍ ഉണ്ടാവട്ടെ, ദൈവാനുഗ്രഹം ഉണ്ടാവട്ടെ, ജീവിതത്തില്‍ നല്ല പ്രതീക്ഷ വെച്ച് പുലര്‍ത്തുക. ജീവിതവും കാലവും ഗുണദോഷ സമ്മിശ്രമാണ്. 2025 വര്‍ഷത്തിലും, ജനുവരി മാസം പ്രത്യേകിച്ചും അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രത്തില്‍ ജനിച്ചവരുടെ സാമാന്യ നക്ഷത്ര ഫലം ഇങ്ങനെയാണ്. വിജയന്‍ ജ്യോത്സ്യര്‍, കോയമ്പത്തൂര്‍.
അശ്വതി
ആരോഗ്യം, ഈശ്വര ഭക്തി എന്നിവയെല്ലാമുളള നക്ഷത്രമാണ് അശ്വതി. മനസ്സു കൊണ്ട് ആഗ്രഹിച്ചതെല്ലാം ഇവര്‍ നേടും. കൂട്ടു പങ്കാളിത്തത്തോടെ വലിയ ഉയര്‍ച്ച നേടാനാവും. ഇതിനായി കഠിന പ്രയ്‌നം നടത്തി വിജയിക്കും. പഠനത്തില്‍ അഭിവൃദ്ധി, മെയ് മാസത്തില്‍ ചെറിയ പ്രതിസന്ധി, ഒക്ടോബറോടെ ഉയര്‍ച്ച. ഗുണ ഫലങ്ങള്‍ ഏറി നില്‍ക്കുന്ന വര്‍ഷമാണിത്. ധനവരവ്, പുതു സംരംഭങ്ങള്‍ തുടങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട സമയം, ഉപരി പഠന സാധ്യത തെളിയും. സൗന്ദര്യ വസ്ത്തുക്കള്‍ക്കും ആഡംബരത്തിനും വേണ്ടി പണം ചെലവഴിക്കും. സ്‌നേഹിതരുമായി ഉല്ലാസ യാത്രകള്‍ പോകും, ഹൃദ്രോഗമുളളവര്‍ ജാഗ്രത പുലര്‍ത്തണം. അന്യ ദേശത്ത് നിന്ന് പ്രതീക്ഷിക്കാത്ത സഹായങ്ങള്‍ ലഭിക്കും. ജീവിത പങ്കാളിയോടൊത്ത് വിദേശ വാസത്തിനും, വിദേശത്ത് ജോലി ലഭിക്കാനും ശ്രമിക്കും. ശിവന് പുഷ്പാഞ്ജലി, ശാസ്താവിന് വഴിപാട്, എളള് പായസം, ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം, വ്യാഴാഴ്ച വ്രതം, സര്‍പ്പാനുകൂല്യത്തിന് നൂറും പാലും. ദാമ്പത്യ ഐക്യത്തിനും വിവാഹ തടസ്സം മാറാനും തിങ്കളാഴ്ച ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉമാമഹേശ്വരി പൂജ ചെയ്യുക. ശിവക്ഷേത്ര ദര്‍ശനം നടത്തുക.
ഭരണി
പൊതുവേ ശുദ്ധ ഹൃദയര്‍. ആരെയും വകവെച്ചു കൊടുക്കാത്ത പ്രകൃതം. എല്ലാ പ്രതീകൂലാവസ്ഥയെയും അതി ജീവിക്കും. മുഴുവന്‍ വര്‍ഷവും അനുകൂലം, ഗൃഹം മോടി പിടിപ്പിക്കും. വിവാഹം നടക്കും, വീട് പുനര്‍ നിര്‍മ്മിക്കും, വിദേശ യാത്ര ചെയ്യാനുളള ആഗ്രഹം സാധിക്കും. ചില പുതിയ ബിസിനസ്സ് തുടങ്ങും. എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചെന്ന് തോന്നും. മറ്റുളളവരുടെ പ്രശ്‌നത്തില്‍ ഇടപെടരുത്. സ്വയം കുരുക്കില്‍പെടാതെ നോക്കണം. വര്‍ഷാവസാനം ചില ദോഷ ഫലങ്ങള്‍ കാണുന്നു. ജനുവരിയില്‍ വ്യാപാര വ്യവസായങ്ങള്‍ തുടങ്ങാന്‍ സാധ്യത, ഉറ്റ സുഹൃത്തുക്കളുടെ ആവശ്യത്തിനായി ദൂര യാത്ര വേണ്ടി വരും. ആത്മീയ കാര്യങ്ങളില്‍ ഇടപെടും. ദാമ്പത്യ സുഖം, ശത്രുക്കളുമായി രമ്യതയിലെത്തും, ജോലി ലഭിക്കാന്‍ സാധ്യത, ഗവേഷകര്‍ക്ക് നല്ല സമയം. കൂട്ടു കച്ചവടം വേര്‍പിരിയാനിടയുണ്ട്. വിശ്വാസ വഞ്ചനയില്‍ അകപ്പെടാതെ നോക്കണം. മനസ്സുഖം കുറയാതിരിക്കാന്‍ ലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിക്കുക. ദേവി ക്ഷേത്ര ദര്‍ശനം പതിവാക്കുക. ദേവി ഭജന, ഉപാസന.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ പൊതുവേ സൗമ്യര്‍. ശാന്തപ്രകൃതര്‍, വളരെ നല്ല സ്വഭാവം. ഈ വര്‍ഷം വളരെ ജാഗ്രതയോടെ മുന്നോട്ട് പോകണം. വര്‍ഷാരംഭത്തില്‍ ചില പ്രതിസന്ധികള്‍ വന്നു പെട്ടെക്കും. സാമ്പത്തിക പ്രയാസങ്ങള്‍ വരും, അടുത്ത സുഹൃത്തുക്കള്‍ ശത്രുക്കളാവും. ജൂലായ് മാസത്തോടെ പ്രയാസങ്ങള്‍ തീരും. വര്‍ഷാവസസാനത്തോടെ എല്ലാത്തിനും പരിഹാരമാകും. ഈശ്വര ഭക്തിയോടെ മുന്നോട്ട് പോകുക. അവനവന്‍ അധ്വാനിച്ചിട്ടില്ലാത്ത പണം വന്നു ചേരും. പൂര്‍വ്വീക സ്വത്തിനെ കുറിച്ചുളള ചില പ്രമാണങ്ങള്‍ വന്നു ചേരും. നിസ്സാര കാര്യങ്ങളെ ചൊല്ലി കലഹിക്കുന്നത് ഒഴിവാക്കണ. ഭാര്യ മുഖേനയോ, ബന്ധുക്കള്‍ മുഖേനയോ ഉന്നതിയിലെത്തും. കടബാധ്യതകള്‍ കുറഞ്ഞു വരും. ഏപ്രില്‍ മാസത്തില്‍ വിവാഹ സാധ്യത, ഗുണ ദോഷ സമിശ്രമായ കാലം. തൊഴില്‍ രംഗത്ത് പുരോഗതി കൈവരും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കും. ഭൂമി ക്രയം വിക്രയം സാധ്യമാകും. ഇടപാടുകളില്‍ ലാഭം, ചില സുഹൃത്ത് ബന്ധങ്ങളില്‍ ഉലച്ചില്‍ തട്ടും. വിഷ്ണു ഭജന, സര്‍പ്പ പ്രീതി വരുത്തുക, ദേവി ക്ഷേത്ര ദര്‍ശനം.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ ആരെയും ആകര്‍ഷിക്കുന്ന പ്രകൃതം. മധുരമായ സംഭാഷണം,കുലീനത. എന്നാല്‍ മുന്‍കോപി, ജനുവരി മുതല്‍ ഗുണാനുഭവം, വിദ്യാര്‍ത്ഥികള്‍, തൊഴില്‍ അന്വേഷകര്‍ എന്നിവര്‍ക്ക് ഗുണം. കൂട്ടു സംരഭംങ്ങളില്‍ ഉയര്‍ച്ച. ജീവിതത്തില്‍ വലിയ പ്രതീക്ഷ രൂപപ്പെടും.നേതൃത്വ പാടവം പ്രകടിപ്പിക്കും. പാര്‍ട്ണര്‍മാരുടെ അലസ മനോഭാവം മാറ്റിയെടുക്കും. വിവാഹ യോഗം, വ്യവഹാരങ്ങള്‍ വരാതെ നോക്കണം. ശ്രദ്ധാപൂര്‍വ്വം കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. കടബാധ്യതയില്‍ നിന്ന് ക്രമേണ മോചിതരാകും. ബിസിനസ്സിനായി യാത്രകള്‍ വേണ്ടി വരും. ജോലി ലഭിക്കാന്‍ സാധ്യത. സഹോദര ഗുണം ലഭിക്കും. ബന്ധുക്കള്‍ അനുകൂലമായി പ്രതികരിക്കും. സ്ത്രീകളില്‍ നിന്ന് സഹായ സഹകരണങ്ങള്‍ ലഭിക്കും. അര്‍ഹതയില്ലാത്ത പണം കൈവശം വരും. വീട്ടില്‍ ഐശ്വര്യം നിലനില്‍ക്കും. വ്യവസായ പാര്‍ട്ണര്‍മാരെ ഉള്‍പ്പെടുത്തി വിപുലീകരിക്കും. വിദേശത്ത് ഉപരി പഠന സാധ്യത. ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം നടത്തുക. വിഷ്ണുവിന് പാല്‍പായസം കഴിപ്പിക്കുക. ശ്രീകൃഷ്ണ ഭഗവാന്റെ നക്ഷത്രത്തില്‍ വഴിപാടുകള്‍ സമര്‍പ്പിക്കുക.
മകീര്യം
ഇടവം മിഥുനം കൂറിലും 2025ന്റെ ആദ്യഭാഗം വളരെ അനുകൂലം. പ്രതിസന്ധി പരിഹരിക്കും, വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. ബന്ധുക്കള്‍, അയല്‍വാസികള്‍ എന്നിവരുമായി വസ്തു തര്‍ക്കം വരാതെ നോക്കണം. ജോലിയില്‍ സമ്മര്‍ദ്ദം കുറയും, യുവാക്കള്‍ക്ക് തൊഴിലവസരം, സര്‍ക്കാറില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വൈകും. ജോലി സ്ഥലത്ത് ഉന്നതാധികാരികളുടെ ഇടപെടല്‍ ഉണ്ടാവും. നവംബര്‍ ഡിസംബര്‍ അനുകൂലം. സബ്രഹ്മണ്യനെ ഭജിക്കുക. മുരുക ക്ഷേത്ര ദര്‍ശനം, ഭദ്രകാളി പ്രാര്‍ത്ഥന.
തിരുവാതിര
നല്ല പാണ്ഡിത്യം, എല്ലാ കാര്യത്തിലും അറിവ്, വിദേശ വാസ യോഗം എന്നിവ തിരുവാതിര നക്ഷത്രക്കാരുടെ പ്രത്യേകതയാണ്. സ്ഥാനമാനങ്ങള്‍ ലഭിക്കും. വ്യാപാര രംഗത്ത് നേട്ടം, ഉപഭോക്താക്കളുടെ പ്രീതി പിടിച്ചു പറ്റും, സംഭാഷണങ്ങള്‍ വളരെ ശ്രദ്ധിക്കണം. പരുക്കന്‍ ഭാഷ പാടില്ല. സംസാരം ഉറ്റവരെ പോലും ശത്രുക്കളാക്കും. ദാമ്പത്യ സുഖം കൂടിയും കുറഞ്ഞുമിരിക്കും. പങ്കാളിക്ക് അസുഖം വരാന്‍ ഇടയാവും. യാത്രാക്ലേശം, മാസമൊടുവിലോടെ ആരംഭിച്ച സംരംഭങ്ങള്‍ പുരോഗമിക്കും. മനസുഖം കുറയും. അധ്യാപകര്‍ക്ക് സ്ഥലമാറ്റ സാധ്യത, വിശ്വസിച്ച് ഏല്‍പ്പിച്ച കാര്യങ്ങള്‍ വേണ്ട പോലെ നടത്തും. ഹോട്ടല്‍, ബേക്കറി, കൂള്‍ബാര്‍ മേഖലയില്‍ പുരോഗതി. മനസ്സിനെ പ്രയാസപ്പെടുത്തുന്ന വാര്‍ത്തകള്‍ കേള്‍ക്കും. ശിവനെ പ്രാര്‍ത്ഥിക്കുക, ജലധാര, പിന്‍വിളക്ക് നടത്തുക.
പുണര്‍തം
കാല്‍ ഭാഗം മിഥുനത്തിലും ബാക്കി കര്‍ക്കിടകം രാശിയിലുമാണ് പുണര്‍തം നക്ഷത്രക്കാര്‍. ജീവിതത്തിലുടനീളം സത്യസന്ധത പുലര്‍ത്തും,അധര്‍മ്മ പ്രവർത്തികള്‍ ചെയ്യില്ല. പലപ്പോഴും വൈകാരികമായി പെരുമാറും. പുതുവര്‍ഷത്തില്‍ ഈ നക്ഷത്രക്കാര്‍ കടുത്ത ജാഗ്രത പുലര്‍ത്തണം. പ്രതീകൂലാവസ്ഥ ഉണ്ടാകുമെങ്കിലും തരണം ചെയ്യാനാവും. ഗുണാനുഭവം ഉണ്ടാകുമ്പോഴും പ്രതികൂലാവസ്ഥയുണ്ടാവും. തൊഴില്‍ പ്രശ്നങ്ങള്‍, സാമ്പത്തിക പ്രയാസം എന്നിവ കാണുന്നു. വര്‍ഷത്തിന്റെ പകുതിയോടെ മാറ്റങ്ങള്‍ ദൃശ്യമാകും. ഉപതൊഴിലുകളില്‍ ഏര്‍പ്പെട്ട് വരുമാനം വര്‍ദ്ധിപ്പിക്കും. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇടവരും. അധ്യാപകര്‍, നിയമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് നേട്ടം. പോലീസ് , കോടതി എന്നിവയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. വീട്ടില്‍ ചില മംഗള കാര്യങ്ങള്‍ നടക്കും. പ്രതിസന്ധികളെ അതിജീവിക്കാന്‍ ശിവ പാര്‍വ്വതി പ്രാര്‍ത്ഥന നടത്തുക. ഉമാ മഹേശ്വരി പ്രതിഷ്ഠയുളള ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ദാമ്പത്യ സുഖത്തിനും കുടുംബ സുഖത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക.
പൂയം
കര്‍ക്കിടകൂറ്. അസാമാന്യമായ നേതൃ ഗുണമുളളവര്‍, മറ്റുളളവരുടെ സഹകരണത്തോടെ ഏത് ലക്ഷ്യവും കൈവരിക്കും. അതിനുളള ആള്‍ബലവും സംഘടനാ ശേഷിയും ഉണ്ട്. എന്നാല്‍ വൈകാരികമായി പെട്ടെന്ന് പ്രതികരിച്ചു പോകുന്നത് നിയന്ത്രിക്കണം. തികഞ്ഞ ഗുരുഭക്തിയുളളവര്‍. ഈ വര്‍ഷം അനുകൂലം, മെയ് മാസം വളരെ അനുകൂലം, സാമൂഹ്യ പ്രവര്‍ത്തകര്‍ നേതൃ നിലയില്‍ എത്തും. ഗുണാനുഭവം കൂടുതല്‍. ശത്രുക്കളെ കരുതണം, അവരെ യോജിപ്പിച്ചു കൊണ്ടു പോകുക. നഗര കേന്ദ്രത്തില്‍ ഭവനം നിര്‍മ്മിക്കാനോ താമസം മാറ്റാനോ സാധ്യത. വിദേശ യാത്ര, കുട്ടികള്‍ പഠനാവശ്യത്തിന് വിദേശ യാത്ര പോകും. മെയ് മാസത്തിനു ശേഷം ചില പ്രതിസന്ധികള്‍ രൂപപ്പെടും. മനസാന്നിധ്യം നഷ്ടപ്പെടരുത്. ദേവി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, വികാര വിക്ഷോഭങ്ങള്‍ നിയന്ത്രിക്കണം, എല്ലാറ്റിലും ബുദ്ധിപരമായ തീരുമാനം വേണം. സമര്‍ത്ഥമായി കാര്യങ്ങള്‍ ചെയ്യണം. കൂട്ടു സംരഭങ്ങള്‍ കരുതിയതിനെക്കാളും വേഗത്തില്‍ വിപുലപ്പെടും. അടുത്ത സുഹൃത്തുക്കളുടെ സഹായം ലഭിക്കും. വാഹനങ്ങള്‍ വാങ്ങും. ഗൃഹാന്തരീക്ഷം സുഖകരം. ബന്ധു മിത്രാദികളില്‍ നിന്ന് സഹായം ലഭിക്കും, ചെറിയ കുട്ടികള്‍ക്ക് അസുഖം വരാന്‍ സാധ്യത.പുതിയ ജോലി ലഭിക്കും.
ആയില്യം
കര്‍ക്കിടകക്കൂറ്, രൗദ്ര സ്വഭാവമാണെങ്കിലും ചഞ്ചല മനസ്സാണ്. മുന്‍കോപികളാണ് ഈ നക്ഷത്രക്കാര്‍. ഉദ്ദേശിച്ച കാര്യങ്ങള്‍ വിചാരിച്ചത് പോലെ നടന്നില്ലെങ്കില്‍ സഹപ്രവര്‍ത്തകരോട് പോലും രോഷം കൊളളും. ഈ വര്‍ഷം പൊതുവെ സന്തോഷ പ്രദം, സാമ്പത്തിക തൊഴില്‍ മേഖലയില്‍ വര്‍ഷം പകുതി വരെ നല്ല സമയം. തൊഴില്‍, വിദ്യാഭ്യാസ ഉയര്‍ച്ച, സാമ്പത്തിക പ്രതിസന്ധി അതി ജീവിക്കും. പ്രവര്‍ത്തന മേഖലയില്‍ കഠിനാധ്വാനം വേണ്ടി വരും. മേലുദ്യോഗസ്ഥരുടെ പ്രീതി വരാതെ നോക്കണം. ഡിസംബര്‍ മാസത്തോടെ പുതിയ വാഹനങ്ങള്‍ കൈവരും. പൊതുവേ ഗുണം. ജോലിയില്‍ നിന്ന് വിട്ടു നിന്നവര്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കും. വിവാഹാലോചനകള്‍ നടക്കും. വിദേശ ജോലിയ്ക്ക് ശ്രമിക്കാം. സ്തീ ജനങ്ങള്‍ മുഖേന അപമാനിതരാകാതെ നോക്കണം. ആത്മ വിശ്വാസം കൂടും. സ്ഥലം മാറ്റം ലഭിക്കും, ഏജന്‍സി, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ വര്‍ഷവും മെച്ചം. അതിലൂടെ ധന നേട്ടം, പുതിയ വീട് നിര്‍മ്മാണത്തിന് തുടക്കമിടും, നവഗ്രഹ പൂജ, നാഗത്തിന് നൂറും പാലും സമര്‍പ്പിക്കല്‍, അഷ്ട ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക.
മകം
പൊതുവെ കുലീനര്‍, ഉന്നത മൂല്യങ്ങള്‍ ജീവിതത്തില്‍ കാത്തു സൂക്ഷിക്കുന്നവര്‍. ചതി,വഞ്ചന എന്നിവ ഒരിക്കലും നടത്തില്ല. സൗമ്യമായ പെരുമാറ്റം, ഈ വര്‍ഷം പൊതുവേ ഗുണദോഷ സമ്മിശ്രം, ഇടപാടുകളില്‍പ്പെട്ട് ധനനഷ്ടം വരാന്‍ സാധ്യതയുണ്ട്. മെയ് ജൂണ്‍ മാസത്തോടെ ജീവിതത്തില്‍ പ്രകടമായ മാറ്റം വരും. മാറിനിന്നവര്‍ സഹായികളാവും, വിദേശ വാസ യോഗം, തൊഴില്‍പരമായ നേട്ടം, സമൂഹത്തില്‍ ആദരവ്, മല്‍സര പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയിക്കും. ഭവന നിര്‍മ്മാണത്തിന് ധനം ചെലവിടും. മനസ്സ് വ്യാകുലപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. വിനോദ യാത്രകള്‍ ആഹ്ലാദകരമാകും. വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി. പ്രണയ ബന്ധങ്ങള്‍ വിഷമതകള്‍ ഉണ്ടാക്കും. ദൂര യാത്രകള്‍ ഒഴിവാക്കണം. പൂര്‍വ്വീക സ്വത്ത് വില്‍പ്പനയ്ക്ക് ശ്രമിക്കും. ശത്രു ശല്യം. ബിസിനസ്സില്‍ മാറ്റം. പരമ ശിവനെയും അയ്യപ്പനെയും പ്രാര്‍ത്ഥിക്കുക.
പൂരം
ചിങ്ങക്കൂറ്, അപാരമായ ഓര്‍മ്മ ശക്തിയുളളവര്‍. ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍. കൃത്യ നിഷ്ഠ, ആഭിജാത്യം, അന്തസ്സ്, ശ്രേഷ്ഠമായ പെരുമാറ്റം. ഈ വര്‍ഷം നല്ല സമയം. മക്കള്‍ക്കും, ജീവിത പങ്കാളിക്കും നല്ല കാലം. പലതരം ഗുണാനുഭവം, തൊഴില്‍ ഉയര്‍ച്ച, പിതൃസ്വത്ത് ലഭിക്കും. മെയ് ജൂണ്‍ മാസം അല്‍പ്പം മോശം, പൊതുവേ അനുകൂല കാലം. സാമ്പത്തിക രംഗം മെച്ചപ്പെടുമെങ്കെിലും ഇടപാടുകള്‍ ശ്രദ്ധയോടെ ചെയ്യണം. കടബാധ്യതകള്‍ കുറയും. കുടുംബാന്തരീക്ഷം സുഖകരമാകും. സാമ്പത്തിക നില മെച്ചപ്പെടും. ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടും. പ്രണയം വിവാഹത്തിലെത്തും. ശ്രീകൃഷ്ണനെ ഭജിക്കുക.
ഉത്രം
പൊതുവേ സൗഭാഗ്യം നിറഞ്ഞ നക്ഷത്രം. അധ്യാപനം, സാഹിത്യം, കലാരംഗം എന്നീ രംഗങ്ങളില്‍ ശോഭിക്കും. പുതുവര്‍ഷം ദോഷ സമ്മിശ്രം. ജനുവരി ഫെബ്രുവരി വളരെ അനുകൂലം, മെയ് ജൂണില്‍ പ്രതികൂലം. അറിഞ്ഞു കൊണ്ട് കടബാധ്യതയില്‍ പെടാന്‍ ഇടയുണ്ട്. ഈശ്വര ഭജന വേണം. ശിവമന്ത്രം ജപിക്കുക. കന്നിക്കൂറുകാര്‍ക്ക് അനുകൂല കാലം. കന്നി കൂറുകാര്‍ക്ക് ഗാര്‍ഹിക സമാധാനം. ഔഗ്യോഗിക കാര്യങ്ങള്‍ക്ക് കൂടുതല്‍ യാത്ര വേണ്ടി വരും. ജോലിയില്‍ പുരോഗതിയുണ്ടാവും. ചിട്ടി, ലോട്ടറി എന്നിവയില്‍ നിന്ന് ഗുണം. മാതാവിന് അരിഷ്ടത. ചെറു യാത്രകള്‍ വേണ്ടി വരും. അയ്യപ്പ ക്ഷേത്ര ദര്‍ശനം, അയ്യപ്പന് നീരാജനം എന്നിവ നടത്തുക.
അത്തം
പൊതുവേ സൗഭാഗ്യം. ശാന്തമായ ജീവിതാന്തരീക്ഷം കൈവരും. അധ്യാപക, കലാരംഗത്ത് ശോഭിക്കും. വിദേശ യാത്രയ്ക്ക് സാധ്യത. ഭാര്യയുടെ സ്വത്ത് കിട്ടാന്‍ വ്യവഹാര നടപടികളിലേക്ക് നീങ്ങിയേക്കും. മാര്‍ച്ച് ഏപ്രില്‍ മാസങ്ങള്‍ അനുകൂലം. മേലധികാരികളില്‍ വിരോധം വരാതെ നോക്കണം. മനസ്സ് ഏകാഗ്രമാകും. പഠന ഗവേഷണ രംഗത്ത് മുഴുകുന്നവര്‍ക്ക് നല്ല കാലം. എല്ലാറ്റിലും നവോന്മേഷം ദൃശ്യമാകും. സാമ്പത്തിക നില മെച്ചപ്പെടും. വരുമാന സ്രോതസ്സ് പുഷ്ടിപ്പെടും. ഭാഗ്യ പരീക്ഷണങ്ങളില്‍ വിജയിക്കും. ബന്ധു ജനങ്ങളുടെ സഹായം ലഭിക്കും. കര്‍മ്മ രംഗത്തെ എതിര്‍പ്പുകള്‍ മറികടക്കും. തര്‍ക്കങ്ങള്‍ രമ്യതയോടെ തീരും. ലോണുകളും മറ്റും വേഗം കിട്ടും, മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. മൂകാംബിക ദേവിയെ പ്രാര്‍ത്ഥിക്കുക. ദര്‍ശനം നടത്തുക.
ചിത്തിര (ചിത്ര)
പകുതി കന്നിക്കൂറിലും പകുതി തുലാക്കൂറിലും. കര്‍മ്മ കുശലതയുളള നക്ഷത്രം. അധ്വാനിച്ച് കാര്യങ്ങള്‍ നേടിയെടുക്കും. മറ്റുളളവര്‍ക്ക് വേണ്ടി ത്യാഗം സഹിക്കും. ശത്രുക്കളെ കര്‍മ്മ കുശലതയോടെ തോല്‍പ്പിക്കും. പൊതുവെ ഗുണാനുഭവം. ധന ലഭ്യത, പലതരം ഗുണാനുഭവങ്ങള്‍, പ്രതിസന്ധികളില്‍ നിന്ന് കരകയറും. വാഹനം, സ്ഥലം മേടിക്കും. ധനപരമായ നേട്ട. ,വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. കൂട്ടു ബിസിനസ് വിപുലീകരിക്കും. എന്നാലും ശ്രദ്ധിക്കണം. വാഹന വാങ്ങും. ആത്മവിശ്വാസം ഏറും. ഈശ്വര ഭജന ഗുണാനുഭവങ്ങള്‍ ഇരട്ടിപ്പിക്കും. ക്ഷേത്ര ദര്‍ശനം പതിവാക്കുക. അവതാര ദൈവങ്ങളെ ആരാധിക്കുക. വിഷ്ണുവിന്റെ അവതാരങ്ങളായ നരസിംഹ മൂര്‍ത്തി, വരാഹമൂര്‍ത്തി തുടങ്ങിയ അവതാരങ്ങളെ പ്രീതിപ്പെടുത്തുക. വലിയ ഉയര്‍ച്ച ജീവിതത്തിലുണ്ടാവും. വിദേശ യാത്രയ്ക്കും അവസരം കൈവരും. വിദേശ തൊഴിലിന് അവസരം വന്നു ചേരും. വിദ്യാര്‍ത്ഥികള്‍ പഠന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഉപരി പഠനത്തിന് ശ്രമിക്കണം. രാഷ്ട്രീയക്കാര്‍ക്ക് നല്ല സമയം. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക.
ചോതി
ആകാശത്തില്‍ ത്രാസ് രൂപത്തില്‍ കാണുന്ന നക്ഷത്രം. അപ്രതീക്ഷിതമായ സാമ്പത്തിക അഭിവൃദ്ധി പ്രതീക്ഷിക്കാം. അല്‍പ്പം പ്രതിസന്ധി ഈ വര്‍ഷം പ്രതീക്ഷിക്കണം. ഈശ്വരഭജന വേണം. അപമാനം, അപകീര്‍ത്തി എന്നിവയ്ക്ക് സാധ്യത. ലക്ഷ്മി ദേവിയെ പ്രാർത്ഥിക്കുക. ദേവി ക്ഷേത്ര ദര്‍ശനം, വഴിപാട് നടത്തുക, വിശേഷാല്‍ വഴിപാട് നടത്തുക. പല വിഷയത്തിലും താല്‍പ്പര്യമേറും. സ്ത്രീകളുടെ പിന്തുണ ലഭിക്കും. ബന്ധുമിത്രാദികളുടെ സഹകരണമുണ്ടാകും. ചെലവ് നിയന്ത്രിക്കണം. ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമം വേണ്ടി വരും. ആത്മീയ രംഗത്ത് മെച്ചം. ഗ്രഹ നിര്‍മ്മാണത്തിന് പ്രാരംഭം കുറിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ യഥാസമയം പൂര്‍ത്തീകരിക്കാനാവില്ല. മേലുദ്യോഗസ്ഥരില്‍ നിന്ന് മോശമായ പെരുമാറ്റം, സൈന്യം, പോലീസ്, വൈദ്യം മേഖലയില്‍ ജോലിയുളളവര്‍ക്ക് അമിത ജോലി ഭാരം. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം. ഗുരുവായൂരപ്പനെ നന്നായി പ്രാര്‍ത്ഥിക്കുക, അടുത്തുളള വിഷ്ണു ക്ഷേത്ര ദര്‍ശനവുമാവാം.
വിശാഖം
കാല്‍ ഭാഗം തുലാം, മുക്കാല്‍ വൃശ്ചികത്തിലും, ഭരണ നിപുണതയുളളവരാണ്. കര്‍മ്മ കുശലത, നല്ല ഭരണാധികാരികള്‍, മെയ് മാസം വരെ നല്ല ഗുണം,ബുദ്ധിപരമായി കൈക്കൊളളേണ്ട കാര്യങ്ങളളില്‍ ചില വീഴ്ചകള്‍ സംഭവിച്ചേക്കാം. മെയ് മാസം മുതല്‍ സാമ്പത്തിക ഉയര്‍ച്ച,ശത്രു പീഡ കൂടും,വായ്പയെടുത്ത് വീട് പണി ആരംഭിക്കും,ശത്രുക്കളെ പരാജയപ്പെടുത്തും,ഗൃഹ ശാന്തി കുറയും,ഭൂമി വീട് കൈവശം വരും,ഉപരി പഠനത്തിന് അനുകൂല സമയം. യാത്രകള്‍ സഉഖകരമാകും. ഭദ്രകാളി ക്ഷേത്ര ദര്‍ശനം നടത്തുക,സുബ്രഹ്മണ്യനെ പ്രീതിപ്പെടുത്തുക.
അനിഴം
വൃഷ്ചികക്കൂറ്, എല്ലാ ശുഭകാര്യങ്ങള്‍ക്കും നല്ല നക്ഷത്രം, എന്നാലും മനസ്സമാധാനത്തിന് അല്‍പ്പം കുറവ്. എല്ലാ കാര്യത്തിലും കര്‍മ്മ കുശലത, ഏറ്റെടുത്ത കര്‍മ്മങ്ങള്‍ വിജയിപ്പിക്കും.തിരക്ക് കാരണം മനസ്സമാധാനം നഷ്ടമാകും. വര്‍ഷാരംഭത്തില്‍ നല്ല സമയം, കേസില്‍ വിജയിക്കും. അടുത്ത സുഹൃത്തുക്കളുടെ വിയോഗം മനസ്സിനെ ആകുലപ്പെടുത്തും. ബന്ധുജനങ്ങളുടെ ബാധ്യത ഏറ്റെടുക്കേണ്ടി വരും. മെയ് മാസം കൂടുതല്‍ ജാഗ്രത വേണം. അനാവശ്യ വിഷയങ്ങളില്‍ ഇടപെടരുത്. തര്‍ക്കങ്ങളില്‍ നിന്ന് മാറി നില്‍ക്കുക. ഗ്രന്ഥ രചന, പ്രസാധനം എന്നിവയ്ക്ക് തുക ചെലവിടും. പര്‌സപര ബന്ധമില്ലാത്ത കാര്യങ്ങളില്‍ ഇടപെട്ട് സമയം പോകും. കട ബാധ്യത കുറയും. വാഹനങ്ങള്‍ വന്നു ചേരും, അയ്യപ്പനെ ധ്യാനിക്കുക. നീരാജനം സമര്‍പ്പിക്കുക. ഹനുമാന്‍ സേവ നടത്തുക.
തൃക്കേട്ട
വൃശ്ചികക്കൂറ്, പൊതുവേ ശുദ്ധഗതിക്കാര്‍. എന്നാല്‍ ക്ഷിപ്ര കോപികള്‍. പൊതുവേ ഗുണാധിക്യമുളള വര്‍ഷം. പലതരത്തിലുളള ഉയര്‍ച്ച പ്രകടമാകും. ലക്ഷ്യത്തിലെത്താന്‍ വല്ലാത്തൊരു തരം നേതൃപാടവം പ്രകടിപ്പിക്കും. പ്രവര്‍ത്തന മണ്ഡലത്തില്‍ ശത്രുശല്യമേറുമെങ്കിലും അവഗണിക്കും. വ്യവഹാരങ്ങള്‍ക്ക് സാധ്യത, മാര്‍ച്ച് മുതല്‍ മെയ് വരെ ജാഗ്രത വേണം. സ്ഥലം വാഹനം എന്നിവ വാങ്ങും, ഈശ്വര ഭജന അനിവാര്യം, കരുതിവെച്ച ധനം മറ്റാവശ്യങ്ങള്‍ക്ക് ചെലവിടും. ഉപരി പഠന കാര്യത്തില്‍ നല്ല തീരുമാനം കൈക്കൊളളും. പഴയ വീട് പുതുക്കി പണിയും. പങ്കാളിത്ത ബിസിനസ്സില്‍ നേട്ടം. വലിയ ചില ലക്ഷ്യങ്ങള്‍ കൈവരിക്കാനായി കഠിനമായി പ്രവര്‍ത്തിക്കും. എല്ലാ പങ്കാളികളെയും ഒന്നിച്ചു കൊണ്ടു പോകാന്‍ അനായാസം കഴിയും. ഉപാസനകള്‍ക്കും സാധനകള്‍ക്കും സമയം ചെലവഴിക്കും. ജോലിയില്‍ പ്രമോഷന്‍ സാധ്യത, അന്യ ദേശ ഗമനത്തിന് സാധ്യത. നിശ്ചയിച്ച വിവാഹം മാറ്റി വെക്കാനുളള സാഹചര്യം. ഓഹരി, ഷെയര്‍ എന്നിവ പ്രയോജനപ്പെടില്ല. നവഗ്രഹങ്ങളെ പ്രാര്‍ത്ഥിക്കുക, ശനിമന്ത്രം ജപിക്കുക. സുബ്രഹ്മണ്യ സ്വാമിയെ നിത്യവും ഭജിക്കുക.
മൂലം
ധനുരാശി, വിശാല മനസ്സ്, മൃദു സമീപനം. അടുക്കും ചിട്ടയുമില്ല. നല്ല നേതൃത്വ ഗുണം. ഉന്നത സ്ഥാനം ലഭിക്കും. ജനുവരി ഫെബ്രുവരി വളരെ അനുകൂലം. മാര്‍ച്ച് മാസം വിഷമതകള്‍, മെയ് പകുതിയോടെ ഗുണാനുഭവം. ജൂലായിയില്‍ എടുത്തു പറയത്തക്ക നേട്ടം ഉണ്ടാകും. ഭൂമി ലഭിക്കും. സാമ്പത്തിക ഉയര്‍ച്ച, മംഗള കാര്യങ്ങള്‍ നടക്കും. സ്വര്‍ണ്ണം ധനം വരവ്, നല്ല സുഹൃത്തുക്കളെ ലഭിക്കും. ഓണ്‍ലൈന്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസ് ലാഭകരമാകും. വിദേശത്തേക്കും തൊഴില്‍ മേഖല വിപുലപ്പെടുത്തും. ഇതിനായി പുതിയ സുഹൃദ് ബന്ധങ്ങള്‍ ഉടലെടുക്കും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സ്ഥാനമാനം, പുതിയ വാഹനങ്ങള്‍ വാങ്ങും. തിരക്ക് കാരണം കുടുംബത്തില്‍ ശ്രദ്ധ കുറയും. ചില ശത്രുക്കള്‍ രൂപമെടുക്കുമെങ്കിലും അത് അവഗണിക്കുക. ഉന്നതമായ ലക്ഷ്യം കൈവരിക്കും. പഠിച്ച കാര്യങ്ങള്‍ അവനവന്റെ ഉയര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്തും. കൂട്ടു സംരംഭങ്ങള്‍ വിജയത്തിലെത്തിക്കും. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക, വിഷ്ണു സഹസ്രനാമം ജപിക്കുക.
പൂരാടം
ധനുക്കൂറ്, അനുകൂല വര്‍ഷം. വിഷമങ്ങളെല്ലാം മാറും. വാക് ചാതുര്യത്തോടെ പെരുമാറും. ആര് പറഞ്ഞാലും കേള്‍ക്കാത്ത പ്രകൃതം. നഷ്ടപ്പെട്ട കാര്യങ്ങള്‍ തിരിച്ചു വരും. നേതൃത്വ പാടവം, രാഷ്ട്രീയത്തില്‍ ഉന്നത നിലയില്‍ എത്തും, സ്ഥാനമാനങ്ങള്‍ ലഭിക്കും. തിരഞ്ഞെടുപ്പില്‍ വിജയിക്കും. മുന്‍ കോപം ഒഴിവാക്കണം. 2025 പൊതുവെ നല്ല വര്‍ഷം. ദാമ്പത്യ ജീവിതം സുഖകരം. വസ്തു തര്‍ക്കങ്ങള്‍ ഉടലെടുത്തേക്കും. വൈകാരികമായ പ്രതികരണങ്ങള്‍ കരുതണം. വിദേശ യാത്രാനുകൂലം. മാതാപിതാക്കളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടും. വളരെയധികം പണചെലവിന് സാധ്യത. പോലീസുകാര്‍ക്ക് പ്രമോഷന്‍, പിതൃസ്വത്ത് കൈവശം വരും, വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ അലസരാകുന്നത് ശ്രദ്ധിക്കണം. ഗണപതിയെ പ്രാര്‍ത്ഥിക്കുക, ഗണപതി ഹോമം നടത്തുക.
ഉത്രാടം
കാല്‍ ഭാഗം ധനുവില്‍, മുക്കാല്‍ ഭാഗം മകരം രാശിയില്‍. ഈശ്വര ഭക്തി, ഗുരുഭക്തി, കുല മഹിമ ഉള്ളവര്‍. ഗുണകരമായ വര്‍ഷം, മാര്‍ച്ച്, മെയ്, കൂടുതല്‍ അനുകൂലം. സമൃദ്ധി, ധന ലഭ്യത, നേതൃത്വം ഗുണം, സമൂഹത്തില്‍ അംഗീകാരം. മെയ് മാസത്തിന് ശേഷം ചില പ്രതിസന്ധികള്‍, ഓഹരികള്‍, ഷെയര്‍ എന്നിവയില്‍ നിന്ന് വരുമാനം. വളരെ നാളായി വെച്ചു പുലര്‍ത്തുന്ന ആഗ്രഹങ്ങള്‍ സാധിക്കും. ബാങ്ക് ജീവനക്കാര്‍ക്ക് പ്രമോഷന്‍. ശാസ്താവിനെ ഭജിക്കുക, അവതാര വിഷ്ണുവിനെ ധ്യാനിക്കുക, ഉത്തമ വഴിപാടപുകള്‍ കഴിക്കുക,വിഷ്ണു സഹസ്രനാമം.
തിരുവോണം
വളരെ മികച്ച നക്ഷത്രം, ക്ഷമാശീലര്‍, സത്യസന്ധര്‍, ഗുരുഭക്തി, സത്യം പറയും. മകരക്കൂര്, മാര്‍ച്ച് മാസം നല്ല അനുകൂലം. സാമ്പത്തിക ക്ലേശം അവസാനിക്കും. വലിയ നിലയിലേക്ക് ഉയരും. പിതാവിന് രോഗം വരാന്‍ സാധ്യത. എല്ലാ വിഷമതകളും അതി ജീവിക്കും. സിനിമാ, നാടകം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല കാലം. ഭാവി ലക്ഷ്യം വെച്ച് പ്രധാന കാര്യങ്ങള്‍ നടത്തും. പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയിക്കും. സന്താനങ്ങള്‍ക്ക് ശ്രേയസ്സ്, ജോലി സ്ഥലത്തെ പ്രശ്‌നങ്ങള്‍ രമ്യതയോടെ തീരും. ശനീശ്വരനെ പ്രാര്‍ത്ഥിക്കുക. കര്‍മ്മ രംഗം പുഷ്ടിപ്പെടും.
അവിട്ടം
പകുതിക്കൂറ് മകരത്തിലും പകുതി കുംഭത്തിലും. ശാന്ത സ്വഭാവം, അവിട്ടം തവിട്ടിലും പൊന്ന് എന്ന ചൊല്ല് അന്വര്‍ത്ഥമാകും. സാമ്പത്തിക ലാഭം ഈ വര്‍ഷം പ്രതീക്ഷിക്കാം. ക്ഷിപ്രകോപികളായതിനാല്‍ കരുതണം. 2025 മൊത്തത്തില്‍ ഗുണം, സാമ്പത്തിക വിഷമത മാറും. ഉയര്‍ച്ച, വാഹനം, വീട് എന്നിവ സ്വന്തമാക്കും. ചില ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവും. കൂട്ടുകച്ചവടത്തില്‍ വഞ്ചിതരാവതെ നോക്കണം. കോപം നിയന്ത്രിക്കണം, ബുദ്ധിപരമായി കാര്യങ്ങള്‍ നേരിടണം. പ്രതിസന്ധികളെ അതീജിവിക്കും. പൊതു പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം. കുംഭകൂറുകാര്‍ക്ക് ഭൗതിക നേട്ടം, ശത്രു ദോഷം കുറയും. പ്രവര്‍ത്തന ശേഷി കൂടും. ശുഭകാര്യങ്ങള്‍ നിര്‍വ്വഹിക്കും. ദൈവാനുകൂല്യം ഉണ്ടാകും. ഭാര്യയുമായി ഊഷ്മള ബന്ധം. അയ്യപ്പന് നീരാജനം വെച്ച് പ്രാര്‍ത്ഥിക്കുക. ശനിയാഴ്ച വ്രതമെടുക്കുക.
ചതയം
കുംഭക്കൂറ്, സൗഭാഗ്യം, കുശാഗ്ര ബുദ്ധി, ഏറ്റെടുത്ത കാര്യങ്ങള്‍ ചിട്ടയോടെ നടത്തും. മാതാപിതാക്കളുടെ സഹായം ലഭിക്കില്ല. മാനസികമായും ബുദ്ധിപരമായും നല്ല പുരോഗതി, സാമ്പത്തിക പ്രയാസങ്ങള്‍ മാറിക്കിട്ടും. കുടുംബ ബന്ധം ദൃഡമാകും. പ്രവര്‍ത്തന മേഖലയില്‍ കാലോചിതമായ മാറ്റം വരുത്തും. തടസ്സങ്ങളില്‍ തളരില്ല. വീട്ടില്‍ സമാധാനം. കുടുംബിനികള്‍ക്ക് അതിഥി സല്‍ക്കാരം കൂടുതല്‍ വേണ്ടി വരും. വരുമാനം കൂടും ചെലവും. വ്യവഹാരങ്ങളില്‍ ജയം. എല്ലാറ്റിനെയും അതിജീവിക്കും. അപ്രതീക്ഷിതമായ വരുമാനം കൈവരും. വേട്ടക്കരുമകനെ പ്രാര്‍ത്ഥിക്കുക. പായസം പുഷ്പാഞ്ജലി നടത്തുക.
പൂരൂരുട്ടാതി
മുക്കാല്‍ ഭാഗം കുംഭം രാശിയില്‍, കാല്‍ ഭാഗം മീനം രാശിയില്‍. ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തും. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ദൃഢമായ വിശ്വാസം. ഭക്ഷണ പ്രിയന്‍, നല്ല അധ്വാന ശീലര്‍, 2025 ഗുണദോഷ സമ്മിശ്രം, പ്രതികൂലാവസ്ഥ അതിജീവിക്കും. പലതരം നേട്ടങ്ങള്‍ക്ക് സാധ്യത, തടസ്സങ്ങള്‍ മാറിക്കിട്ടും. കര്‍മ്മ കുശലത അംഗീകരിക്കപ്പെടും. അഭിപ്രായങ്ങള്‍ മാനിക്കപ്പെടും. പുതിയ ബിസിനസ്സ് ആലോചിക്കും. രാഷ്ട്രീയക്കാര്‍ക്ക് നേട്ടം. സമ്മര്‍ദ്ദ തന്ത്രങ്ങള്‍ അതിജീവിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നേട്ടം. കര്‍മ്മ രംഗം വിപുലമാകും. വാക് ദോഷം കൊണ്ടു ശത്രുക്കളെ ഉണ്ടാക്കും. അനാവശ്യ സംസാരം ഒഴിവാക്കുക. സന്താന ക്ലേശം, ദൂരയാത്ര വേണ്ടി വരും. പിതാവുമായി അഭിപ്രായ ഭിന്നത വരാതെ നോക്കണം, സമൂഹത്തില്‍ അംഗീകാരം. അയ്യപ്പ സ്വാമിയേയും മഹാവിഷ്ണുവിനെയും ധ്യാനിക്കുക.
ഉത്രട്ടാതി
മീനക്കൂറ്, ലോലഹൃദയര്‍, ആത്മാര്‍ത്ഥയുള്ളവര്‍, വരവും ചെലവു കാര്യങ്ങളില്‍ നിര്‍ബന്ധ ബുദ്ധിയില്ല. ഗുണാനുഭവം. വാഹനം കൈവശം ചേരും. വീട് വെക്കും, മംഗള കാര്യങ്ങള്‍ നടക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഗുണം. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവും, വാത സംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യത, സന്ധി വേദന, മെയ് ജൂണില്‍ സമൃദ്ധി, ഉയര്‍ച്ച നന്മ എന്നിവ ഉണ്ടാവും. ഉദ്യോഗ തടസ്സങ്ങള്‍ മാറും. ഉയര്‍ച്ചയ്ക്ക് സാധ്യത. ബിസിനസ്സില്‍ മെച്ചം. ശത്രുക്കളെ കരുതണം. ഉപരി പഠനത്തിന് സാധിക്കും. സമൂഹമധ്യത്തില്‍ ഉയര്‍ന്ന സ്ഥാനം. വിവാഹ കാര്യത്തില്‍ തീരുമാനം, കടുംബത്തില്‍ ഐശ്വര്യം. ആഗ്രഹ നിവർത്തിക്ക് കഠിന പരിശ്രമം വേണ്ടി വരും. ബിസിനസ്സില്‍ മാറ്റം വരും. മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക.
രേവതി
ഏറ്റവും നല്ല നക്ഷത്രം, കുലീനത, മാന്യമായ പെരുമാറ്റം, അന്തസ്സ്, ആഭിജാത്യം, ആരെയും വകവെക്കാത്ത പ്രകൃതം. ആര്‍ക്കു മുന്നിലും അടിമപ്പെട്ട് ജീവിക്കില്ല. സ്വതന്ത്രമായ ചിന്താഗതി, ആര്‍ക്കും വിധേയപ്പെടില്ല. എല്ലാവര്‍ക്കും സാമ്പത്തിക സഹായം നല്‍കും. ഉന്നത ശ്രേണിയില്‍ എത്തും. വളരെ ഗുണകരമായ വര്‍ഷം, ജീവിതാനുഭവങ്ങള്‍ അനകൂലാകും, വിഷമാവസ്ഥയ്ക്ക് പരിഹാരമാകും, വാഹനം, വീട്, ഭൂമി എന്നിവ ലഭിക്കും. കുടുംബത്തില്‍ ഐശ്വര്യം, ധനവരവ്, തൊഴില്‍ നേട്ടം, അപ്രതീക്ഷിത ധനം കൈവരും, സാമ്പത്തിക പ്രതിസന്ധി വന്നാലും എവിടുന്നെങ്കിലും ധനം വരും. അതു കൊണ്ട് ആർക്കു മുന്നിലും കൈ നീട്ടേണ്ടി വരില്ല. വിദേശ യാത്രയുണ്ടാവും, മീന നക്ഷത്രക്കാര്‍ വീട് വിട്ട് താമസിക്കും. എല്ലാ ദുഃഖവും മാറും. മാസത്തിന്റെ രണ്ടാം പകുതിയില്‍ നല്ല അവസരം വരും. മനപ്രയാസം കുറയും, പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഗുണം. യാത്രകള്‍ ആവശ്യമായി വരും. കുടുംബത്തില്‍ സന്തോഷം കൈവരും. പുതിയ വാഹനം, ഭൂമി വാങ്ങും. അഭിഭാ,കര്‍ക്കും നിയമ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്കും നല്ല സമയം. പ്രമോഷന്‍ സാധ്യത തെളിയുന്നു. ബന്ധു ജനങ്ങള്‍ സഹായിക്കും. വിദേശ വ്യാപാരത്തില്‍ മെച്ചം, വ്യവസായ സ്ഥാപനങ്ങള്‍ വളരും. ശ്രീകൃഷ്ണ ഭഗവനെ നന്നായി പ്രാര്‍ത്ഥിക്കുക.