കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് മൃഗസംരക്ഷ വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ കൊയിലാണ്ടി ഹാര്‍ബര്‍ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി മത്സ്യ സമ്പതാ യോജനയില്‍ ഉള്‍പ്പെടുത്തി ഹാര്‍ബറില്‍ രണ്ട് ഘട്ടങ്ങളായി നടക്കുന്ന 20.90 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യനാണ് മന്ത്രിയെത്തിയത്.
കാനത്തില്‍ ജമീല എം.എല്‍.എ,ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി മന്ത്രി വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് മന്ത്രി സംസ്ഥാനത്തെ ഹാര്‍ബറുകളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി നേരിട്ടെത്തി അവലോകനം ചെയ്യുന്നത്.