ടിപി വധക്കേസ് പ്രതി കൊടി സുനി പരോളിൽ പുറത്തിറങ്ങി

ടിപി വധക്കേസ് പ്രതി കൊടി സുനി ജയിലിൽ നിന്നും പുറത്തിറങ്ങി. 30 ദിവസത്തെ പരോളിൽ സുനി പുറത്തിറങ്ങി. സുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. മനുഷ്യാവകാശ കമ്മീഷനെയും സുനിയുടെ അമ്മ സമീപിച്ചിരുന്നു. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ജയിൽ ഡിജിപി പരോൾ അനുവദിച്ചത്.

അതേസമയം ആഭ്യന്തര വകുപ്പ് അറിയാതെ ജയിൽ ഡിജിപിക്ക് മാത്രമായി പരോൾ അനുവദിക്കാനാവില്ലെന്ന് കെ കെ രമ പ്രതികരിച്ചു. നിയമവിദഗ്ദരുമായി ആലോചിച്ച് നടപടികളിലേക്ക് കടക്കുമെന്നും കെകെ രമ പറഞ്ഞു.

 

Leave a Reply

Your email address will not be published.