അഞ്ച് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന 61 നഴ്സുമാരെ പിരിച്ചു വിട്ട് സംസ്ഥാന സർക്കാർ

വിദേശ രാജ്യങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി നോക്കാൻ വേണ്ടി അഞ്ചുവര്‍ഷമായി ജോലിക്ക് ഹാജരാകാതെ, അനധികൃതമായി അവധിയില്‍ തുടരുന്ന, മെഡിക്കല്‍ കോളേജുകളിലെ 61 സ്റ്റാഫ് നഴ്സുമാരെ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് പിരിച്ചുവിട്ടു. ഇവരുള്‍പ്പെടെ 216 നഴ്‌സുമാര്‍ അനധികൃതമായി മെഡിക്കല്‍ കോളേജുകളില്‍നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്. 

മുമ്പ് ഡോക്ടര്‍മാരായിരുന്നു സ്വകാര്യ ആശുപത്രികളിലും വിദേശത്തും ജോലിക്കായി ഇങ്ങനെ അവധിയെടുത്ത് പോയിരുന്നത് . ഇത്തരത്തിലുള്ള 36 ഡോക്ടര്‍മാരെ ഈ മാസമാദ്യം പിരിച്ചുവിട്ടിരുന്നു. കൂടാതെ അനധികൃതമായി വിട്ടുനില്‍ക്കുന്ന 410 പേരെ പിരിച്ചുവിടാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. പ്രൊബേഷനിലുള്ളവരും അല്ലാത്തവരുമായി ആരോഗ്യവകുപ്പില്‍മാത്രം 600 ഡോക്ടര്‍മാര്‍ ഇങ്ങനെ വിട്ടുനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഡോക്ടര്‍മാരും നഴ്സുമാരും ജോലിക്ക് ഹാജരാകാത്തത് കാരണം നിയമനം നടത്താനാവാതെ ആ തസ്തികകള്‍ വര്‍ഷങ്ങളോളം ഒഴിഞ്ഞുകിടക്കും. മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിനുകീഴില്‍ 1961-ലെ സ്റ്റാഫ് പാറ്റേണ്‍ പ്രകാരം 10 രോഗികള്‍ക്ക് ഒരു നഴ്‌സ് വേണം. എന്നാല്‍, മിക്ക സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും 40 രോഗികള്‍ക്ക് ഒരു നഴ്‌സ് പോലുമില്ലാത്ത അവസ്ഥയാണ്.

Leave a Reply

Your email address will not be published.

Previous Story

വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കേസ്.

Next Story

മകരവിളക്കിനായി ഇന്ന് വൈകീട്ട് നാലിന് ശബരിമല ക്ഷേത്ര നട തുറക്കും

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 23

അയോധ്യയിലെ ആദ്യത്തെ രാജാവ് ? ഇക്ഷ്വാകു   ഇക്ഷ്വാകുവിൻ്റെ പുത്രൻ ? കുക്ഷി    കുക്ഷിയുടെ പുത്രൻ? വികുക്ഷി    വികുക്ഷിയുടെ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ* *08.08.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ*

*കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ* *08.08.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ*   *👉ജനറൽമെഡിസിൻ* *ഡോ.ഷമീർ വി.കെ* *👉സർജറിവിഭാഗം* *ഡോ.പ്രിയരാധാകൃഷ്ണൻ* *👉ഓർത്തോവിഭാഗം*  *ഡോ.സിബിൻസുരേന്ദ്രൻ* *👉കാർഡിയോളജി വിഭാഗം*

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ജില്ലാ കലക്ടര്‍ വിലയിരുത്തി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പുരോഗമിക്കുന്നു. ജില്ലയില്‍ ആകെയുള്ള 15,500 വോട്ടിങ് മെഷിനുകളില്‍ 8400

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 08 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 08 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ഗൈനക്കോളജി വിഭാഗം ഡോ : ഹീരാ

കോഴിക്കോട് ജില്ലാ റവന്യൂ വകുപ്പിലെ മാനദണ്ഡ വിരുദ്ധമായ തസ്തിക മാറ്റം – അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ മന്ത്രി കെ രാജൻ

കോഴിക്കോട് ജില്ലയിലെ റവന്യൂ വകുപ്പിൽ ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ ജില്ലാതല നിയമനം ലഭിച്ച 5 ജീവനക്കാർക്ക് മാനദണ്ഡ വിരുദ്ധമായി തസ്തികമാറ്റം അനുവദിച്ചുവെന്ന