മൂടാടി : ചേമഞ്ചേരി, വെള്ളറക്കാട്, നാദാപുരം റോഡ് ,മുക്കാളി ,ഇരിങ്ങൽ സ്റ്റേഷനുകളിൽ കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോഡിനേഷൻ കമ്മിറ്റി പ്രതിഷേധ ജാല തെളിയിച്ചു. വെള്ളറക്കാട് സ്റ്റേഷനിൽ നിന്നും പന്തം കൊളുത്തി പ്രതിഷേധ ജ്വാല നടത്തി.
ചേമഞ്ചേരി,വെള്ളറക്കാട്, ഇരിങ്ങൽ തുടങ്ങിയ സ്റ്റേഷനോടുള്ള റെയിൽവേയുടെ അവഗണനക്കെതിരെയാണ് ജനകീയ ആക്ഷൻ കമ്മിറ്റി പ്രതിഷേധിച്ചത്. കോവിഡ് ലോക്ഡൗൺ കാലത്ത് നിർത്തലാക്കിയ കണ്ണൂർ-കോയമ്പത്തൂർ, കോയമ്പത്തൂർ-കണ്ണൂർ, തൃശൂർ-കണ്ണൂർ, മംഗളൂരു കോഴിക്കോട് എന്നീ പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃ സ്ഥാപിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയർന്നത്.
