മകരവിളക്കിനായി ഇന്ന് വൈകീട്ട് നാലിന് ശബരിമല ക്ഷേത്ര നട തുറക്കും

മകരവിളക്കിനായി ഇന്ന് വൈകീട്ട് നാലിന് ശബരിമല ക്ഷേത്ര നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാനിധ്യത്തിൽ മേൽശാന്തി എസ് അരുൺ കുമാർ നമ്പൂതിരിയാണ് നട തുറക്കുക. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം തീർഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്താം.

മണ്ഡലപൂജപോലെ മകരവിളക്കിനും കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ അറിയിച്ചു. പത്തനംതിട്ട കലക്ട്രേറ്റിൽ മകരവിളകുമായി ബന്ധപ്പെട്ട് അവലോകനയോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. ഇതുവരെ 32,79,761 പേരാണ് ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയത്. 5,73,276 പേര്‍ സ്‌പോട്ട് ബുക്കിങ് വഴിയും 75,562 പേര്‍ കാനനപാതയിലൂടെയും ദർശനത്തിനെത്തി.

Leave a Reply

Your email address will not be published.

Previous Story

അഞ്ച് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന 61 നഴ്സുമാരെ പിരിച്ചു വിട്ട് സംസ്ഥാന സർക്കാർ

Next Story

ചെങ്ങോട്ടുകാവ് ചെറുവയിൽ കുനി രാമകൃഷ്ണൻ അന്തരിച്ചു

Latest from Main News

പപ്പടം ഉണക്കാൻ ചെലവു കുറഞ്ഞ യന്ത്രം വികസിപ്പിച്ച എളേറ്റിൽ സ്വദേശിക്ക് പേറ്റന്റ് ലഭിച്ചു

എളേറ്റിൽ: പപ്പട വ്യവസായ രംഗത്ത് ചെലവു കുറഞ്ഞ യന്ത്രവത്ക്കരണ സാധ്യതകൾ തേടിയ യുവ സംരംഭകൻ സ്വന്തമായി ഡ്രയർ വികസിപ്പിച്ച് പേറ്റന്റ് സ്വന്തമാക്കി.

സ്വാതന്ത്ര്യദിന അവധി കണക്കിലെടുത്ത് മംഗലാപുരം-തിരുവനന്തപുരം പാതയിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

സ്വാതന്ത്ര്യദിന അവധി കണക്കിലെടുത്ത് മംഗലാപുരം-തിരുവനന്തപുരം പാതയിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ഓഗസ്റ്റ് 14, 16 തീയതികളിൽ മംഗലാപുരത്ത് നിന്ന്

ബാലുശ്ശേരിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു

കോഴിക്കോട്: ബാലുശ്ശേരിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. തുരുത്തിയാട് സ്വദേശികളായ സജിൻലാൽ, ബിജീഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ദൃശ്യങ്ങൾ

മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവം ; റസൂലോഫിൻ്റെ ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ് ഇന്ന് പ്രദർശിപ്പിക്കും

ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസൂലോഫിൻ്റെ പത്താമത്തെ ചലച്ചിത്രം വിശുദ്ധ അത്തിപ്പഴത്തിൻ്റെ വിത്ത് അഥവാ ‘ദി സീഡ് ഓഫ് ദ സേക്രഡ് ഫിഗ്’

രാമായണ പ്രശ്നോത്തരി ഭാഗം – 23

അയോധ്യയിലെ ആദ്യത്തെ രാജാവ് ? ഇക്ഷ്വാകു   ഇക്ഷ്വാകുവിൻ്റെ പുത്രൻ ? കുക്ഷി    കുക്ഷിയുടെ പുത്രൻ? വികുക്ഷി    വികുക്ഷിയുടെ