പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2025-26 രൂപീകരണ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സതി കിഴക്കയിൽ, എ എം സുഗതൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ ജീവാനന്ദൻ, ബിന്ദു സോമൻ, കെ.അഭിനീഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.വിജയരാഘവൻ, ബ്ലോക്ക് സെക്രട്ടറി എം പി രജുലാൽ എന്നിവർ സംസാരിച്ചു.
