മേപ്പയ്യൂർ , ചെറുവണ്ണൂർ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പുറക്കാമലയെ ക്വാറി മാഫിയകൾക്ക് തീറെഴുതുന്ന അധികാരികളുടെ സമീപനത്തിനെതിരെ മുസ്‌ലിം ലീഗിൻ്റെ നേതൃത്വത്തിൽ ആയിരങ്ങൾ അണിനിരന്ന ജനകീയ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ജമ്യം പാറയിൽ നിന്ന് ആരംഭിച്ച ജനകീയ റാലി കീഴ്പ്പയ്യൂർ മണപ്പുറത്ത് സമാപിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരതത്തിന് ഹിമാലയ സാനുക്കൾ പോലെ കേരളത്തിന് സഹ്യപർവ്വതം പോലെയാണ് മേപ്പയ്യൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിൽ ജീവിക്കുന്ന മനുഷ്യർക്ക് പുറക്കാമലയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരല്പം ശുദ്ധവായുവിനും ജലഭ്യതയ്ക്കും വേണ്ടി ജനങ്ങൾ ക്വാറി മാഫിയകളോടും അവർക്ക് സൗകര്യമൊരുക്കുന്ന സർക്കാർ സംവിധാനങ്ങളോടും സമരം ചെയ്യേണ്ടി വരുന്നത് ജനാധിപത്യത്തിന് തീരാക്കളങ്കമാണ്. ജീവിതത്തിൻ്റെ അടിസ്ഥാനാവശ്യങ്ങളെ നിരാകരിക്കുന്ന വികസന കാഴ്ചപ്പാട് ആത്മഹത്യാപരമാണ്. ജീവിക്കാൻ വേണ്ടി പോരാടുന്ന മനുഷ്യരോടൊപ്പം മുസ്ലിം ലീഗ് പാർട്ടി നിലകൊള്ളുമെന്നും സി.പി.എ അസീസ് പ്രഖ്യാപിച്ചു.
പരിസ്ഥിതി പ്രവർത്തകൻ എൻ വി ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. കീഴ്പോട്ട് പി മൊയ്തി അധ്യക്ഷനായി. അബ്ദുൽ കരീം കോച്ചേരി, ടി കെ എ ലത്തീഫ് , കമ്മന അബ്ദുറഹിമാൻ, എൻ എം കുഞ്ഞബ്ദുല്ല, എം എം അഷ്റഫ് , മുജീബ് കോമത്ത്, ഷർമിന കോമത്ത്, അഷിത നടുക്കാട്ടിൽ സറീന ഒളോറ, ഇ.കെ സുബൈദ, പി മുംതാസ്, റാബിയ എടത്തിൽ കണ്ടി, ഇല്യാസ് ഇല്ലത്ത്, ടി.എം സി മൊയ്തി, കെ ഇസ്മയിൽ സംസാരിച്ചു. ബക്കർ മൈന്തൂര് , ഇല്ലത്ത് അബ്ദുറഹിമാൻ, കെ കെ മജീദ്, കീഴ്പോട്ട് അമ്മത്, പി കെ ഇബ്രാഹിം, അഫ്സൽ പയോളി, ഷഹനാസ് , കീഴ്പോട്ട് മൊയ്തി എന്നിവർ റാലിക്ക് നേതൃത്വം നല്കി.
Latest from Local News
ഉള്ളിയേരി : കക്കഞ്ചേരി കുരുന്നയിൽ ശ്രീധരൻ നായർ (83) അന്തരിച്ചു. അച്ഛൻ: പരേതനായ കൃഷ്ണൻ നായർ. അമ്മ: പരേതയായ കല്യാണി അമ്മ.
മേപ്പയ്യൂർ:മേപ്പയ്യൂർ പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ അനുസ്മരണവും തങ്ങൾ ഓർമ്മ മരം നടൽ
കൊയിലാണ്ടി :മുത്താമ്പി ചെമ്പതോട്ട് മിത്തൽ (പഴേടത്ത്) ബാബു(65) അന്തരിച്ചു. അമ്മ :ലീല. ഭാര്യ: റോജ മക്കൾ :അർജുൻ, അനന്ദു സഹോദരങ്ങൾ :
മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ തിരിതെളിയും ഡെലിഗേറ്റ് കിറ്റ് ഉദ്ഘാടനം ഇന്ന് നടി ആര്യ സലീം ആദ്യ ഡെലിഗേറ്റാവും കേരള സംസ്ഥാന
കൊയിലാണ്ടി : മലയാളത്തിലെ പുതുതലമുറ എഴുത്തുകാരിൽ പ്രശസ്തനായ റിഹാൻ റാഷിദിനെ ആദരിച്ചുകൊണ്ട് നടത്തിയ റിഹാൻ റാഷിദിൻ്റെ രചനാ ലോകം പ്രതിരോധത്തിൻ്റെ രാഷ്ട്രീയം