കെ.എസ്.ടി.എ 34 മത് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് പ്രകാശനം ചെയ്തു. കേന്ദ്ര അവഗണനക്കെതിരെ പോരാടുക, നവ കേരളത്തിനായി അണിചേരുക എന്ന മുദ്രാവാക്യം ഉയർത്തി ഫെബ്രുവരി 14,15,16 തീയതികളിലാണ് കോഴിക്കോട് സംസ്ഥാന സമ്മേളനം ചേരുന്നത്. ആയിരം ജനകീയ വിദ്യാഭ്യാസ സദസ്സുകളും മെഗാ സെമിനാറുകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.തൃശ്ശൂർ കുളയിടം സ്വദേശി അമിറുദ്ദീൻ രൂപകല്പന ചെയ്ത ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലോഗോ പ്രകാശന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷനായി. കെ. എസ് .ടി. എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. സി മഹേഷ് , എ.പ്രദീപ് കുമാർ വരുൺ ഭാസ്കർ
സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ വി. പി രാജീവൻ, കെ .ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ സി. സതീശൻ, കെ .എൻ . സജീഷ് നാരായണൻ,
വി.പി. മനോജ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ആർ. എം. രാജൻ സ്വാഗതവും പബ്ലിസിറ്റി കൺവീനർ എൻ. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
Latest from Local News
“വടകര രക്ത സ്മരണകളുടെ ഇരുപത്തിമൂന്ന് വർഷങ്ങൾ..” കേരളത്തിൻ്റെ പൊതു സമൂഹത്തെയൊന്നാകെ കണ്ണീരിലാഴ്ത്തിയ, ഫയര്‍ & റെസ്ക്യു സര്‍വ്വീസിൻ്റെ ചരിത്രത്തിലെ ഏറ്റവും വേദന
‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളുടെ ഭാഗമായി ഇന്ന് (11/05/2025) സിനിമ പിന്നണി ഗായിക സിതാര കൃഷ്ണകുമാറും സംഘവും പ്രോജക്ട്
എസ്.എസ്.എൽ.സിക്ക് ശേഷമുള്ള പ്രധാന ഉപരിപഠന മാർഗമായ ഹയർസെക്കൻഡറി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. സർക്കാർ സ്കൂളുകളിലെ മുഴുവൻ
അരിക്കുളം: ഈ വർഷത്തെ S S L C ഫലം പുറത്ത് വന്നപ്പോൾ അരിക്കുളം കെ.പി.എം.എസ്.എം. H S S ന്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. .ജനറൽ പ്രാക്ടീഷണർ 1.ഡോ :മിഷ്വൻ