കൊയിലാണ്ടി: കൊല്ലം ചൈതന്യ റസിഡൻസ് അസോസിയേഷൻ ഒമ്പതാം വാർഷികം വിപുല പരിപാടികളോടെ ആഘോഷിച്ചു. കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. എൻ.വി. വത്സൻ അദ്ധ്യക്ഷനായി. ലക്ഷ്മിക്കുട്ടി അമ്മ വി.വി , ഷമീമ ഷഹനായി, നിഷ ആർ (എഴുത്തുകാരികൾ) എന്നിവരെ ആദരിച്ചു.
ജില്ല, ഉപജില്ല കലോത്സവ വേദികളിൽ വിജയികളായ അമേയ ഇ, ഷെയ്ഖ ഫാത്തിമ, ഷെസാൻ അഹമ്മദ്, അർപ്പൺ ഇ, സ്നിഗ്ദ എസ് എസ്, നിവേദിത പി, ഇലൻ യഥാർത്ഥ് എന്നിവരെ അനുമോദിച്ചു. വി.വി.സുധാകരൻ, മുണ്ടക്കൽ ദേവി അമ്മ, ബിന്ദു കീഴയിൽ എന്നിവർ സംസാരിച്ചു. ഉമേഷ് കൊല്ലം സ്വാഗതവും ഇളയിടത്ത് സുകുമാരൻ നായർ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
Latest from Local News
കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിക്കുന്നു. 2025 സെപ്റ്റംബർ 13 ശനിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് സാംസ്‌കാരിക
ഉള്ളിയേരി വേലമല കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിൻ്റെ 23 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. എടമംഗലത്ത് ഗംഗാധരൻ
കൊയിലാണ്ടി. വിരുന്നുകണ്ടി സി.എം.രാമൻ (84) അന്തരിച്ചു. മുതിർന്ന സ്വയം സേവകനായിരുന്നു. മലപ്പുറം ജില്ലാവിരുദ്ധ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ പരേതയായ ശാന്ത. മകൻ.
ചേമഞ്ചേരി , തുവ്വക്കോട് മടത്തികണ്ടി കുഞ്ഞിരാമൻ (85) അന്തരിച്ചു. ഭാര്യ ദേവി. മക്കൾ വിനിത, ഷാജി, ഷേർളി, ഷാനിഷ. മരുമക്കൾ രാജരത്നം
വെങ്ങളം നളിനി (കല്യാണി) (73) (റിട്ട: അധ്യാപിക വെങ്ങളം യു.പി സ്കൂൾ) അന്തരിച്ചു. ഭർത്താവ് സി.കെ വിജയൻ (ck films) മക്കൾ