കൊയിലാണ്ടി :മേലൂർ ആന്തട്ട റെസിഡന്റ്‌സ് അസ്സോസിയേഷൻ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി. എച്ച്.അബ്ദുൾ കരിം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.വിജയകുമാർ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ. കെ. ജൂബീഷ്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗം സുധ കാവുങ്കൽപൊയിൽ, മേലൂർ ശ്രീരാമകൃഷ്ണാശ്രമം പ്രസിഡന്റ് സ്വാമി സുന്ദരാനന്ദ, കവി മേലൂർ വാസുദേവൻ, ആന്തട്ട ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ് ടി. എം. സത്യൻ, ബി. എച്ച്.അഫ്സത്ത് എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾ അരങ്ങേറി.
