കൊയിലാണ്ടി: നാഷണൽ സർവീസ് സ്കീം ഹരിതം പദ്ധതിയുടെ ഭാഗമായുള്ള ടെറസ് ഫാമിംഗ് ജൈവ പച്ചക്കറി വിളവെടുപ്പ് ജില്ലാതല ഉദ്ഘാടനം ജി വി എച്ച്എസ്എസ് കൊയിലാണ്ടിയിൽ എംഎൽഎ ശ്രീമതി കാനത്തിൽ ജമീല നിർവഹിച്ചു.സ്കൂളിൻറെ ടെറസിൽ 120 മൺചട്ടികളിലും 150 ഗ്രോ ബാഗുകളിലുമായി പച്ചമുളക്, വെണ്ടയ്ക്ക, തക്കാളി ,കോളിഫ്ലവർ, പടവലം ,ചീര ,കക്കിരി, പാവയ്ക്ക എന്നീ പച്ചക്കറികളാണ് വിദ്യാർത്ഥികൾ സമൃദ്ധമായി വിളയിച്ചത് . കൊയിലാണ്ടി കൃഷി വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന ഈ പദ്ധതിയിലൂടെയാണ് മുന്നു വർഷമായി എൻ എസ് എസ് ക്യാമ്പിലേക്കുള്ള പച്ചക്കറികൾ വിദ്യാർഥികൾ സംഭരിക്കുന്നത്.ഇതു കൂടാതെ 13 സെൻ്റിൽ കപ്പ കൃഷിയും അവർനടത്തിവരുന്നു.’ കൊയിലാണ്ടി മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ റീജണൽ പ്രോഗ്രാം ഓഫീസർ എസ് ശ്രീചിത്ത്,എൻഎസ്എസ് കൊയിലാണ്ടി ക്ലസ്റ്റർ കൺവീനർ അനിൽകുമാർ കെ പി,കൃഷിവകുപ്പ് അസിസ്റ്റൻറ് ഓഫീസർ പി വിദ്യ,പ്രിൻസിപ്പൽ എൻ വി പ്രദീപ്കുമാർ, ഹെഡ്മാസ്റ്റർ കെ. സുധാകരൻ, എൻ.സി പ്രശാന്ത് ,പ്രോഗ്രാം ഓഫീസർ നിഷിദ എൻ കെ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിന് ശ്രീ. അഷ്റഫ് കെ സ്വാഗതവും എൻഎസ്എസ്
വളണ്ടിയർ അർജുൻ കെ നന്ദി പറയുകയും ചെയ്തു.
Latest from Local News
ദേശീയപാതയിൽ ചെങ്ങോട്ട് കാവ് മുതൽ വെങ്ങളം വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 9 ഞായർ കാലത്ത് 6 മണി മുതൽ
പന്തലായനി അഘോര ശിവക്ഷേത്രത്തിലെ നവീകരിച്ച സൗപർണിക ഹാൾ മലബാർ ദേവസ്വം ജില്ലാ കമ്മിറ്റി അംഗം പ്രജീഷ് തിരുത്തിയിൽ ഉദ്ഘാടനം ചെയ്തു. ഡോ.ശ്രീലക്ഷ്മി
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ വിളയാട്ടൂർ പുതിയെടുത്തു കുന്നിൽ നിർമിച്ച വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം
പരിസ്ഥിതി പുന:സ്ഥാപനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1. യൂറോളജി വിഭാഗം ഡോ: ആദിത്യ ഷേണായ്







