ലോകം കണ്ട മഹാന്മാരായ ഭരണാധികാരികളിൽ പ്രധാനിയും ആധുനിക ഇന്ത്യയുടെ സൃഷ്ടാവുമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഡോക്ടർ മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ചെങ്ങോട്ടുകാവിലെ പൗരാവലി അനുശോചനം രേഖപ്പെടുത്തി. കോൺഗ്രസ് ചെങ്ങോട്ടുകാവ് മണ്ഡലം പ്രസിഡണ്ട് പ്രമോദ് വിപി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേണു മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ രമേശൻ അനുശോചന പ്രമേയം വായിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ. അനിൽ പറമ്പത്ത്, സാദിഖ് ടിവി, മാധവൻ ബോധി, ദാമോദരൻ നെടുളി, വേണുഗോപാൽ (കേരള സീനിയർ സിറ്റിസൺ ഫോറം) അഹമ്മദ് പൂളക്കണ്ടി (വ്യാപാരി വ്യവസായ ഏകോപന സമിതി), മനോജ് യു വി (മഹാത്മാഗാന്ധി സേവാഗ്രാം ) ഗോപിനാഥ് സി, നിഖിൽ കെ വി തുടങ്ങിയവർ സംസാരിച്ചു.
