ചൈതന്യ റസി. അസോസിയേഷൻ ഒവാർഷികം ആഘോഷിച്ചു

ചൈതന്യ റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
കൊയിലാണ്ടി: കൊല്ലം ചൈതന്യ റസിഡൻസ് അസോസിയേഷൻ ഒമ്പതാം വാർഷികം ആഘോഷിച്ചു. കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. എൻ.വി. വത്സൻ അദ്ധ്യക്ഷനായി. ലക്ഷ്മിക്കുട്ടി അമ്മ വി.വി , ഷമീമ ഷഹനായി , ആർ.നിഷ എന്നിവരെ ആദരിച്ചു.
ജില്ല, ഉപജില്ല കലോത്സവ വേദികളിൽ വിജയികളായ ഇ. അമേയ , ഷെയ്ഖ ഫാത്തിമ, ഷെസാൻ അഹമ്മദ് , ഇ .അർപ്പൺ , എസ് എസ്. സ്നിഗ്ദ ,പി.നിവേദിത , ഇലൻ യഥാർത്ഥ് എന്നിവരെ അനുമോദിച്ചു. ഉമേഷ് കൊല്ലം, വി.വി.സുധാകരൻ, മുണ്ടക്കൽ ദേവി അമ്മ, ബിന്ദു കീഴയിൽ, ഇളയിടത്ത് സുകുമാരൻ നായർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.