ലഹരി വിരുദ്ധ ബോധവൽക്കരണം കാര്യക്ഷമമാക്കണം: വിസ്ഡം സ്റ്റുഡന്റസ്

നാദാപുരം : സമൂഹത്തിൽ വ്യാപിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ കാര്യക്ഷമമായ കർമ്മ പദ്ധതികൾ നടപ്പിൽ വരുത്തണമെന്ന് വിസ്ഡം സ്റ്റുഡന്റസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ മുജാഹിദ് വിദ്യാർത്ഥി സമ്മേളനം ആവശ്യപെട്ടു.

ലഹരി ഉപയോഗം തുടങ്ങുമ്പോൾ മാത്രമാണ് ഒരു വിദ്യാർത്ഥിയെ അതിൽ നിന്നും മോചിപ്പിക്കാനുള്ള ചിന്ത പലപ്പോഴും സമൂഹത്തിൽ കടന്നു വരുന്നത്. അതിനപ്പുറം ലഹരിയുടെ അപകടങ്ങളും ലഹരി മുക്ത ജീവിതം സാധ്യമാക്കുന്ന നന്മയുടെ ജീവിത സങ്കല്പത്തെ കുറിച്ചും ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ബോധവൽക്കരിക്കണം. വിദ്യാർഥികളെ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപെടുത്തി അവരുടെ ഒഴിവ് സമയങ്ങൾ ഫലപ്രതമാക്കുകയും മറ്റു അനാവശ്യ ഇടപാടുകളിലേക് സമയവും ചിന്തയും എത്താനില്ലാത്ത വിധം വിദ്യാർത്ഥി സൗഹൃദമായ സാമൂഹിക പ്രവർത്തന പദ്ധതികൾ റെസിഡൻസ് അസോസിയേഷൻ തലത്തിൽ ഉൾപെടുത്തി സാമൂഹിക പ്രവർത്തനങ്ങളിൽ വിദ്യാർത്ഥി ഇടപെടലുകൾ ഉറപ്പിക്കണം. അത്തരം പദ്ധതികൾ വിദ്യാർഥികളെ സാമൂഹിക വിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നതിൽ നിന്നും തടയാൻ പ്രേരിപ്പിക്കുമെന്നും സംഗമം അഭിപ്രായപ്പെട്ടു.

സംഗമം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടിപി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് മൂനിസ് അൻസാരി അധ്യക്ഷത വഹിച്ചു. മെയ് 11 ന് പെരിന്തൽമണ്ണയിൽ നടക്കുന്ന കേരള സ്റ്റുഡൻ്റ്സ് കോൺഫറൻസിൻ്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്. വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ നിഷാദ് സലഫി മുഖ്യപ്രഭാഷണം നിർവഹിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വിവി മുഹമ്മദ്‌ അലി, വിസ്ഡം നാദാപുരം മണ്ഡലം സെക്രട്ടറി ഡോ. അബ്ദു റസാഖ് ആശംസകൾ നേർന്നു. വിസ്ഡം യൂത്ത് സംസ്ഥാന കമ്മിറ്റിയംഗം സഫീർ അൽഹികമി, ഹാരിസ് ആറ്റൂർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി സ്വാലിഹ് അൽ ഹികമി സ്വാഗതവും ട്രഷറർ വി.കെ ബാസിം മുഹമ്മദ് നന്ദിയും പറഞ്ഞു. സമാപന സമ്മേളനം വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് സഫ്‌വാൻ ബാറാമി അൽ ഹികമി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് സൈഫുല്ല പയ്യോളി അധ്യക്ഷത വഹിച്ചു. വിസ്ഡം മണ്ഡലം പ്രസിഡണ്ട് നസീർ ചീക്കൊന്ന്,ഫായിസ് പേരാമ്പ്ര, ആദിൽ അമീൻ പൂനൂർ,സയ്യിദ് വിജ്ദാൻ അൽ ഹികമി, അബൂബക്കർ സംസാരിച്ചു

Leave a Reply

Your email address will not be published.

Previous Story

മേഘ പനങ്ങാട് സംസ്ഥാന വോളിബോൾ മൽസരത്തിന് സമാപനം

Next Story

ആന്തട്ട റെസിഡന്റ്‌സ് അസ്സോസിയേഷൻ ഉദ്ഘാടനം ചെയ്തു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുസ്തഫ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ- പ്രധാനഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 👉 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 👉സർജറിവിഭാഗം ഡോ.

മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ പറത്തൽ: ശിക്ഷാനടപടി സ്വീകരിക്കും

പഹൽഗാം സംഭവത്തെത്തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മുൻകൂർ അനുമതിയില്ലാതെ വിനോദസഞ്ചാരികളോ സ്വകാര്യ വ്യക്തികളോ മറ്റ് വ്യക്തികളൊ ഡ്രോൺ,

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ. നാലു ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയിൽ നിന്നും

കോഴിക്കോട് താലൂക്ക് പരിധിയില്‍ അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ജെസിബി, ഹിറ്റാച്ചി, ടിപ്പര്‍, ക്രെയിന്‍, വള്ളങ്ങള്‍, ബോട്ടുകള്‍, മരംമുറി യന്ത്രങ്ങള്‍, ജനറേറ്ററുകള്‍, ലൈറ്റുകള്‍ എന്നിവക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു.

കോഴിക്കോട് താലൂക്ക് പരിധിയില്‍ അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ജെസിബി, ഹിറ്റാച്ചി, ടിപ്പര്‍, ക്രെയിന്‍, വള്ളങ്ങള്‍, ബോട്ടുകള്‍, മരംമുറി യന്ത്രങ്ങള്‍, ജനറേറ്ററുകള്‍, ലൈറ്റുകള്‍ എന്നിവക്ക്