ആന്തട്ട റെസിഡന്റ്‌സ് അസ്സോസിയേഷൻ ഉദ്ഘാടനം ചെയ്തു

മേലൂർ, ആന്തട്ട പ്രദേശത്തെ 62 ഓളം വീടുകൾ ചേർന്ന ആന്തട്ട റെസിഡന്റ്‌സ് അസ്സോസിയേഷൻ കൊയിലാണ്ടി എം. എൽ. എ. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. അസ്സോസിയേഷൻ സെക്രട്ടറി കെ. വി. വിജയകുമാർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ബി. എച്ച്.അബ്ദുൾ കരിം അദ്ധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഇ. കെ. ജൂബീഷ്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്‌ അംഗം സുധ കാവുങ്കൽപൊയിൽ, മേലൂർ ശ്രീരാമകൃഷ്ണാശ്രമം പ്രസിഡന്റ്‌ സ്വാമി സുന്ദരാനന്ദ, കവി മേലൂർ വാസുദേവൻ, ആന്തട്ട ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ്‌ ടി. എം. സത്യൻ എന്നിവർ സംസാരിച്ചു. ബി. എച്ച്.അഫ്സത്ത് നന്ദി പറഞ്ഞു. അസ്സോസിയേഷനിൽ ഉൾപ്പെട്ട പഠനത്തിലും കലാരംഗത്തും മികവു തെളിയിച്ച പ്രതിഭകളെ എം. എൽ. എ. അനുമോദിച്ചു. തുടർന്ന് അസ്സോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Leave a Reply

Your email address will not be published.