സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ ഗാലറിയിൽ നിന്ന് താഴേക്ക് വീണ ഉമ തോമസിനെ വെൻ്റിലേറ്ററിലേക്ക് മാറ്റി

കൊച്ചിയിൽ മെഗാ നൃത്ത പരിപാടിക്കിടയിൽ സ്റ്റേജിൽ നിന്ന് വീണു തൃക്കാക്കര എം.എൽ.എ ഉമ തോമസിന് ഗുരുതര പരിക്ക് ‘ശ്വാസ കോശത്തിനും തലച്ചോറിനും പരിക്ക്. ഇവരെ വെൻ്റിലേറ്ററിലേക്ക് മാറ്റി. കൊച്ചിയിൽ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു അപകടം.ഇവർക്ക് തീവ്ര പരിചരണം അനിവാര്യമായതിനാലാണ് വെൻറിലേറ്ററിലേക്ക് മാറ്റിയത്.സ്റ്റേജ് നിർമ്മാണത്തിലെ അപാകമാണ് അപകടത്തിന് കാരണമെന്ന് പറയുന്നത്. ‘ ഉമാ തോമസ് എംഎൽഎയുടെ ചികിൽസക്കായി മെഡിക്കൽ ബോർഡ് രൂപവൽക്കരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.വിവിധ വിഭാഗം വിദഗ്ധരായ ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് മെഡിക്കൽ ടീം ഉണ്ടാക്കിയത്.തലച്ചോറിനും ശ്വാസകോശത്തിനും പരിക്കുണ്ട്.ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പറയാനായിട്ടില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്.20 അടിയോളം താഴ്ചയിലേക്കാണ് സ്റ്റേജിൽനിന്ന് ഇവർ വീണതെന്ന്ദൃക്സാക്ഷികൾ പറഞ്ഞു.12,000 ത്തോളം ഡാൻസുകാർ പങ്കെടുത്ത പരിപാടിയാണ് നടന്നത്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട പരിപാടിയാണിത്.

Leave a Reply

Your email address will not be published.