പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വയോജനങ്ങളുടെ കലാസാംസ്കാരിക ഉന്നമനത്തിനായി നിറസന്ധ്യ 2024 വയോജനോത്സവം സംഘടിപ്പിച്ചു.ആന്തട്ട യുപി സ്കൂളിൽ നടന്ന വയോജനോത്സവത്തിൽ അരിക്കുളം,ചേമഞ്ചേരി, ചെങ്ങോട്ടുകാവ്,മൂടാടി പഞ്ചായത്തുകളിൽ നിന്നായി 200 വയോജനങ്ങൾ പങ്കെടുത്തു. സിനിമാനാടകഗാനം, കവിതാപാരായണം, മാപ്പിളപ്പാട്ട്,ഞാറ്റുപാട്ട്, നാടൻപാട്ട്,പ്രച്ഛന്ന വേഷം,തിരുവാതിര,ഒപ്പന,സംഘനൃത്തം, നാടോടിനൃത്തം,കവിതാരചന, ചിത്രരചന, അനുഭവക്കുറിപ്പ്,കളിമൺപ്രതിമ നിർമ്മാണം തുടങ്ങിയ ഇനങ്ങളിൽ വയോജനങ്ങൾ മത്സരിച്ച് . അരിക്കുളം പഞ്ചായത്ത് ഒന്നാം സ്ഥാനവും ചേമഞ്ചേരി രണ്ടാം സ്ഥാനവും നേടി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്,വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സുഗതൻ എ എം, സതി കിഴക്കയിൽ, ഷീബ മലയിൽ,ശ്രീകുമാർ ,സ്ഥിരം സമിതി ചെയർമാൻമാരായ ജീവാനന്ദൻ,അഭിനിഷ് കെ,ബിന്ദുസോമൻ,ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളായ രജില,സുഹറഖാദർ,ബിന്ദു മഠത്തിൽ,ജുബീഷ് കുമാർ, കെ ടിം എം കോയ തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു
Latest from Local News
ചോറോട്-തിരിക്കുന്നൻ കേളോത്ത് ജാനകി ഭാനു (82) അന്തരിച്ചു. ഭർത്താവ് പരേതനായ സി. ഉദയബാനു മകൾ:- ഉല്ലാസൻ , ശ്രീകല ,മഹേഷ് കുമാർ
കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ
ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്
കാപ്പാട്: കണ്ണൻകടവ് തൈകൂടത്തിൽ താമസിക്കും പരീക്കണ്ടി പറമ്പിൽ മൊയ്‌തീൻ കോയ(68) അന്തരിച്ചു. ഭാര്യ: ടി.വി ഫാത്തിമ എലത്തൂർ. മക്കൾ: നാദിയ, മാഷിദ,
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ ” സ്റ്റെപ്സ്” സംഘടിപ്പിച്ചു. നേതൃഗുണം, കൂട്ടായ്മ, പരിസ്ഥിതി ബോധം, ശാസ്ത്രബോധം എന്നിവ വിദ്യാർഥികളിൽ വളർത്തുക