നീർച്ചാലുകളുടെയും ജല സ്രോതസ്സുകളുടെയും പുനരുജജീവനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച ഇനി ഞാനൊഴുകട്ടെ ജനകീയ ക്യാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനം മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിലെ ആച്ചിക്കുളങ്ങര- കണ്ടംചിറ തോടിൽ നടത്തി. ടി .പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി. ടി പ്രസാദ് എന്നിവർ സംസാരിച്ചു.മൈത്രി നഗറിൽ ആരംഭിച്ച് നരിക്കുനി പാലം വരെയുളള 2.1 കി മീ ദൂരമാണ് ആദ്യ പടിയായി ശുചീകരിച്ചത് . തുടർന്ന് തോടിന്റെ ഒഴുക്ക് സുഗമമാക്കാൻ ആവശ്യമായ നടപടികളും വഴിയേ സ്വീകരിക്കും.
മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ മഞ്ഞക്കുളം നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ. കെ നിഷിദ, അഷിത നടുക്കാട്ടിൽ, എ.പി രമ്യ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻമാരായ വി. സുനിൽ, വി .പി രമ, ഭാസ്കരൻ കൊഴുക്കല്ലൂർ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ, ബഹുജന രാഷ്ട്രീയ സംഘടനകളുടെ ഭാഗമായ് എൻ എം ദാമോദരൻ, കെ കുഞ്ഞിക്കണ്ണൻ, പി കെ അനീഷ്, അബ്ദുറഹ്മാൻ കമ്മന, നിഷാദ് പൊന്നങ്കണ്ടി, എം കെ രാമചന്ദ്രൻ, നാരായണൻ മേലാട്ട്, മധു പുഴയരികത്ത്, എടിസി അമ്മത് തുടങ്ങിയവർ പങ്കെടുത്തു. മേപ്പയൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ ഗ്രീൻ കേഡറ്റ് കോർപ്സ്ന്റെ മാതൃക പ്രവർത്തന രേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു.. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ പി ശോഭ സ്വാഗതവും ഹരിത കേരളം മിഷൻ ആർ. പി നിരഞ്ജന എം പി നന്ദി യും പറഞ്ഞു.
Latest from Local News
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ
കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും
അറവ് മാലിന്യം പിടികൂടി 50000 രൂപ പിഴ ഈടാക്കി – മൂടാടി എൻച്ച് ബൈപാസിൽ അർദധരാത്രിയിൽ പിക്കപ് വാഹനത്തിൽ കോഴിക്കോട് ഭാഗത്ത്
പൊയിൽകാവ്: മുതുവാട്ട് ദാമോദരൻ (72) അന്തരിച്ചു. ഭാര്യ ലീല. മക്കൾ: ബൈജു (AMUPS കന്മനം, ഷൈജു വരൂണ്ട (കുവൈറ്റ്), ഷാംജിത് (