കുറ്റ്യാടി : വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റും, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റുമായിരുന്ന മുയ്യോട്ടുമ്മൽ മോളിയുടെ മൂന്നാം ചരമവാർഷികദിനത്തിൻ്റെ ഭാഗമായി ചെറുകുന്ന് പ്രിയദർശിനി കലാ സാംസ്കാരിക വേദി അനുസ്മരണം നടത്തി . ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്തു . എം.കെ അനീഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് മഠത്തിൽ ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.സി ബാബു, ടി വി കുഞ്ഞിക്കണ്ണൻ അനീഷ പ്രദീപൻ, ലീല ആര്യൻകാവിൽ, സി.എം കുമാരൻ, എൻ കെ പ്രദീപൻ, എം ഗോപാലൻ , വിഷ്ണു കൈവേലിയിൽ, എ കെ സുജിത്ത് എന്നിവർ സംസാരിച്ചു.
പടം: വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റും, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റുമായിരുന്ന മുയ്യോട്ടുമ്മൽ മോളി അനുസ്മരണം ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്യുന്നു