മേഘ പനങ്ങാടിൻ്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാന തല ജൂനിയർ വോളി ചാമ്പ്യൻഷിപ്പ് ആവേശകരമായ സമാപനം.
പുരുഷ-വനിതാ വിഭാഗത്തിൽ 14 ജില്ലകളിൽ നിന്നായി മാറ്റുരച്ച മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ഏറണാകുളത്തേയും പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ പാലക്കാടിനേയും പരാജയപ്പെടുത്തി
സമാപനയോഗം സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടും മുൻ ഇന്ത്യൻഫുട്ബോൾ താരവുമായ ഷറഫലി ഉദ്ഘാടനം ചെയ്തു
പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം കുട്ടികൃഷ്ണൻ അധ്യക്ഷനായിരുന്നു മേഘ പ്രസിഡണ്ട് കെ.വി.ദാമോധരൻ മാസ്റ്റർ, ടി.കെ മനോജ് കുമാർ, എം ശശീന്ദ്രൻ, കെ.എം സുജേഷ്, മേഘ സെക്രട്ടറി പി. പ്രേംനാഥ് , ബിനീഷ് എന്നിവർ സംസാരിച്ചു.
വിജയികൾക്ക് ട്രോഫി യു. ഷറഫലി വിതരണം ചെയ്തു.