അരിക്കുളം: മുൻ പ്രധാനമന്ത്രിയും ഇന്ത്യയുടെ വികസന നായകനുമായ ഡോ. മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. കുരുടിമുക്കിൽ നടന്ന യോഗത്തിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ശശി ഊട്ടേരി അധ്യക്ഷത വഹിച്ചു. കെ അഷറഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. 27 കോടി ജനങ്ങളെ ദാരിദ്ര്യരേഖയുടെ മുകളിലെത്തിച്ച ഭരണാധികാരിയായിരുന്നു മൻമോഹൻ സിംഗ്. പട്ടിണിപ്പാവങ്ങളുടെ കണ്ണീരൊപ്പിയ അദ്ദേഹം കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ അഭിമാനമായി എക്കാലവും സ്മരിക്കപ്പെടുമെന്നും പ്രമേയം വ്യക്തമാക്കി. അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എം സുഗതൻ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഇ കെ അഹമ്മദ് മൗലവി, എ സി ബാലകൃഷ്ണൻ, ഇ രാജൻ, സനിൽ കുമാർ അരിക്കുളം, വി പി അശോകൻ, അനിൽകുമാർ അരിക്കുളം, ടി പി അബ്ദുൾ റഹ്മാൻ, ബിനി മഠത്തിൽ, പത്മനാഭൻ പുതിയെടുത്ത്, ശ്രീധരൻ കണ്ണമ്പത്ത് എന്നിവർ സംസാരിച്ചു.
Latest from Local News
പ്രശസ്ത നാടക സിനിമാ നടൻ എ പി ഉമ്മർ അന്തരിച്ചു.കോഴിക്കോടൻ അരങ്ങുകളിലും കാ ർണ്ണിവൽ അരങ്ങുകളിലും പ്രേക്ഷകരെവിസ്മയിപ്പിച്ച അഭിനയം കാഴ്ച്ചവെച്ചു. ആർ
കീഴരിയൂർ : നടുവത്തൂർ ,കളിക്കൂട്ടം ഗ്രന്ഥശാല സംഘടിപ്പിച്ച മുതിർന്ന പൗരന്മാരുടെസംഗമം കവി ഡോ: മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയിൽ വെച്ച്
ജവഹർലാൽ നെഹ്റു, മൗലാന അബ്ദുൽ കലാം ആസാദ് തുടങ്ങിയ മഹാരഥന്മാർ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകൾ ഒരു ഭരണകൂടത്തിനും വിസ്മരിക്കാൻ
ഊരള്ളൂർ : മലോൽ കുഞ്ഞിരാമൻ നായർ (85) അന്തരിച്ചു. ഭാര്യ അമ്മാളു അമ്മ. സഹോദരങ്ങൾ: നാരായണൻ നായർ, നാണിയമ്മ,പരേതരായ കേളുനായർ, കാർത്ത്യാ
ഉള്ള്യേരി : പാലക്കാടു വെച്ചു നടന്ന കെ എൻ എം സംസ്ഥാന മദ്റസ സർഗമേളയിൽ പങ്കെടുത്ത് ജേതാക്കളായ കലാപ്രതിഭകളെ കോഴിക്കോട് നോർത്ത്