പൂർവ്വവിദ്യാർത്ഥി സംഗമം ചേമഞ്ചേരി കൊളക്കാട് യൂ പി സ്കൂൾ ശതവാർഷികാഘോഷം ശത സ്പന്ദത്തിന്റെ ഭാഗമായി നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം “ഓർമ്മച്ചെപ്പ് ” സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ റിട്ട: പ്രിൻസിപ്പലുമായ ഒ വാസുദേവൻ മാസ്റ്റർ പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു ഓർമ്മചെപ്പ് സംഘാടക സമിതി ചെയർമാൻ വത്സൻ പി അധ്യക്ഷത വഹിച്ചു പൂർവ്വ വിദ്യാർത്ഥിയും റിട്ട: ജില്ലാ സെഷൻസ് ജഡ്ജുമായ മുഖ്യ അനുസ്മരണ ഭാഷണം നടത്തി കവിയും ചിത്രകാരനും പ്രഭാഷകനുമായ യൂ കെ രാഘവൻ മാസ്റ്റർ ആദരഭാഷണം നടത്തി സ്കൂളിലെ പൂർവ്വാധ്യാപകർ പൂർവ്വ ജീവനക്കാർ മുതിർന്ന പൂർവ്വ വിദ്യാർത്ഥികൾ എന്നിവരേയും ആദരിച്ചു ശത വാർഷികാഘോഷ ലോഗോ രൂപ കല്പന ചെയ്ത ആർട്ടിസ്റ്റ് സുരേഷ്ഉണ്ണിയേയും ചടങ്ങിൽ ആദരിച്ചു വാർഡ് മെമ്പർ സി ലതിക, പ്രധാന്യാധ്യാപിക പി ശ്യാമള, മുഹമ്മദ് റിയാസ്, ഷറഫുദ്ദീൻ, ടി പി വാസു, പി കെ ഭാസ്ക്കരൻ, എം കെ അശോകൻ, മുഹമ്മദ് കെ കെ ,ഡോ :പി സുരേഷ്, രാധ തയ്യിൽ, എം വി ശങ്കൻ മാസ്റ്റർ, കെ കുഞ്ഞിരാമൻ മാസ്റ്റർ, വി രാജൻ മാസ്റ്റർ, വി ശൈലജ ടീച്ചർ, സി രാജീവൻ മാസ്റ്റർ, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു ടി കെ പ്രജീഷ് സ്വാഗതവും തയ്യിൽ ഉണ്ണി നായർ നന്ദിയും പ്രകടിപ്പിച്ചു
Latest from Local News
സംസ്ഥാന പട്ടികജാതി-പട്ടികവര്ഗ വികസന കോര്പ്പറേഷന് മുഖേന നടപ്പാക്കുന്ന ‘സമൃദ്ധി കേരളം’ ടോപ്-അപ്പ് ലോണ് പദ്ധതിയില് അപേക്ഷ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലുള്ള സംരംഭകരുടെ
പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി
ചിരപുരാതനമായ നടേരി ആഴാവില് കരിയാത്തന് ക്ഷേത്രത്തിന്റെ തിരുമുറ്റം കരിങ്കല്ല് പാകി നവീകരിക്കുന്നതിന് തുടക്കമായി. ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ചാണ് ക്ഷേത്ര മുറ്റം
കോഴിക്കോട്: താമരശ്ശേരിയിൽ എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയാട് കണലാട് വാളക്കണ്ടി
ദേശീയപാതയിൽ ചെങ്ങോട്ട് കാവ് മുതൽ വെങ്ങളം വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 9 ഞായർ കാലത്ത് 6 മണി മുതൽ







