കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രം താലപ്പൊലി മഹോൽസവത്തിന് ജനുവരി 26 ന് കൊടിയേറും. ഫെബ്രുവരി രണ്ടിന് സമാപിക്കും. 31 ന് വലിയ വിളക്കും, ഫെബ്രുവരി ഒന്നിന് താലപ്പൊലിയുമാണ്. ആചാരവിധിപ്രകാരം ഗണപതി ക്ഷേത്രത്തിനു സമീപത്തെ വലിയ കാരണവർ സ്ഥാനത്ത്. പനായി ഷാജി പണിക്കരാണ് ഉത്സവ തിയ്യതി കുറിച്ചത്. പുനത്തത്തിൽ കാരണവർ ചാർത്ത് ഏറ്റുവാങ്ങി പുത്തലത്ത് തറവാട്ടിലെ ശിവരാമന് കൈമാറി ഉൽസവ തിയ്യതി പ്രഖ്യാപനം നടത്തി. . ക്ഷേത്ര സ്ഥാനീയർ, തറവാട്ട് കാരണവൻമാർ എന്നിവർ തിയ്യതി കുറിക്കൽ ചടങ്ങിനെത്തിയിരുന്നു. ക്ഷേത്ര കാരണവർ കളിപ്പുരയിൽ രവീന്ദ്രൻ , കമ്മിറ്റി പ്രസിഡന്റ് പുതിയ പറമ്പത്ത് രാമകൃഷ്ണൻ , ചെയർമാൻ ഒ.കെ.ബാലകൃഷ്ണൻ. കെ.കെ. വിനോദ്, തുടങ്ങിയവർ നേതൃത്വം നൽകി.
Latest from Local News
കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വര്‍ഷത്തെ എം.എഡ് പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് നില സ്റ്റുഡന്റ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് ( 6.00 PM
കോഴിക്കോട് : പൊലീസ് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മർദനത്തിൽ ഷാഫിയുടെ മൂക്കിന്‍റെ ഇടത് വലത്
വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തിയുടെ ആദ്യഘട്ടമായി സ്ഥലത്തിന്റെ മാര്‍ക്കിങ് നടത്തി. വടകര അഞ്ചുവിളക്ക് മുതല്‍ അക്ലോത്ത്‌നട വരെ 2.6 കിലോമീറ്റര്‍ റോഡിന്റെ ഇരുഭാഗങ്ങളിലുമാണ്
സിപിഎം നേതാക്കളുടെ സന്തത സഹചാരികളായ പോലീസുകാരാണ് ഷാഫി പറമ്പിൽ എംപിക്കെതിരായ ആക്രമണത്തിന് പിന്നിലെന്ന് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്