ഉള്ളിയേരി: കോഴിക്കോടിന് സാഹിത്യനഗരി പദവി ലഭിച്ചതിൽ എം ടിയുടെ പങ്ക് വളരെ വലുതാണെന്നും, അദ്ദേഹത്തിന്റെ വിയോഗം ലോകസാഹിത്യത്തിന് തന്നെ കനത്ത നഷ്ടമാണെന്നും ശശികുമാർ തുരുത്യാട് പറഞ്ഞു. കലാസൗഹൃദം ഉള്ളിയേരി സംഘടിപ്പിച്ച എം ടി അനുശോചനപരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹപൂർണ്ണവും നന്മയേറിയതുമായ ഗ്രാമീണസൗന്ദര്യം എം ടിയുടെ സൃഷ്ടികളെ സമ്പന്നമാക്കിയെന്ന് മനോജ്‌കുമാർ ഉള്ളിയേരി ആമുഖഭാഷണത്തിൽ പറഞ്ഞു.
ഗൃഹാതുരമായ ഓർമ്മകളുടെ സർഗ്ഗാവിഷ്‌ക്കാരമാണ് എം ടിയുടെ കൃതികളിൽ നിറഞ്ഞു നിൽക്കുന്നതെന്നും ബിജു ടി ആർ പുത്തഞ്ചേരി പറഞ്ഞു. ഗിരീഷ് വാകയാട്, പുരുഷു ഉള്ളിയേരി, സഹദ് സലാം, ശിവദാസൻ ഉള്ളിയേരി, ശ്രീകല രാജൻ, ഹമീദ് ജിൻസി,അഹമ്മദ് ഉള്ളിയേരി, അനിൽ, ഉഷാദേവി, മഞ്ജുഷ എന്നിവർ സംസാരിച്ചു.
Latest from Local News
മേപ്പയ്യൂർ: ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ആശാ ഹെൽത്ത്
മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തോടന്നൂര്‍, കുന്നുമ്മല്‍, ബാലുശ്ശേരി, കുന്ദമംഗലം, ചേളന്നൂര്‍ ബ്ലോക്കുകളില്‍
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ് ശക്തമായ മഴ
കോഴിക്കോട് വനിത-ശിശു വികസന വകുപ്പിന് കീഴിലെ ജെന്‍ഡര്‍ പാര്‍ക്കില്‍ അക്കൗണ്ടന്റിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. ബി കോമും അക്കൗണ്ടിങ് മേഖലയില്‍ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍
2025ലെ മത്സ്യകര്‍ഷക അവാര്‍ഡിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യ കര്ഷകന്, ഓരുജല മത്സ്യ കര്ഷകന്, ചെമ്മീന്‍ കര്ഷകന്,