അരിക്കുളം :കുരുടി മുക്കിൽ ഡിസം 26 ന് തുടക്കം കുറിച്ച നാടക രാവ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുന്നു. നിറഞ്ഞ സദസ്സിലാണ് നാടകങ്ങൾ അവതരിപ്പിക്കുന്നത്. ഒരോദിവസത്തെയും നാടകം പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് വേറിട്ടുനിൽക്കുന്നു. എല്ലാ ദിവസവും നാടക ചർച്ചയും നാടക രാവിൻ്റെ ഭാഗമായി ഉണ്ട്. നാടക ചർച്ചകളിൽ എ.എം. സുഗതൻ, ഒ .കെ ബാബു, ശേഖരൻ , അനിൽ കോളിയോട്ട് ‘ പ്രദീപൻ നൗറ അമൻ എന്നിവർ പങ്കെടുത്തു.
കാരയാട് സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ ധനശേഖരണാര്‍ത്ഥമാണ് ഡിസംബര്‍ 31 വരെ പ്രൊഫഷണല്‍ നാടക രാവ് സംഘടിപ്പിക്കുന്നത്. കാരയാട് സുരക്ഷ പെയിന്‍ ആന്‍ര് പാലിയേറ്റീവ് കെയര്‍ സാന്ത്വന പരിചരണ മേഖലയില്‍ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ്. ഒട്ടെറെ കിടപ്പു രോഗികള്‍ക്ക് താങ്ങും തണലുമാകാന്‍ സാധിച്ചിട്ടുണ്ട്. സ്വന്തമായ സ്ഥലവും ആധുനിക സജ്ജീകരണങ്ങളോടെയുമുളള കെട്ടിടവും സജ്ജമാക്കാനാണ് നാടക രാവിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കുക . ഞായറാഴ്ച അപ്പ നാടകം അരങ്ങേറി.30ന് ഉത്തമന്റെ സങ്കീര്‍ത്തനം,31ന് കോഴിക്കോട് അനില്‍ദാസ് നയിക്കുന്ന ഗസല്‍ നിലാ. സമാപന സമ്മേളനം ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Latest from Local News
.കോഴിക്കോട്: മലയാള ജനകീയ നാടകവേദിക്ക് മറക്കാനാകാത്ത കലാവ്യക്തിത്വവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന മധുമാസ്റ്ററുടെ പേരിൽ കൾച്ചറൽ ഫോറം കേരള ഏർപ്പെടുത്തിയ മൂന്നാമത് മധുമാസ്റ്റർ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 16 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗ വിഭാഗം ഡോ :
കൊയിലാണ്ടി: ഐ സി എസ് സ്‌കൂളിന് സമീപം സഫയില്‍ താമസിക്കും പി. വി ഇബ്രാഹിം (72 )അന്തരിച്ചു. പൗരപ്രമുഖനും ടൗണിലെ സഫ
കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16-10-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ .സർജറിവിഭാഗം ഡോ പ്രിയരാധാകൃഷ്ണൻ ഓർത്തോവിഭാഗം
പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സമഗ്ര കൂണ്‍ഗ്രാമം പദ്ധതി ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍