ക്രിസ്തുമസ് പുതുവത്സര വിപണി ലക്ഷ്യമാക്കി ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കൽ പരിശോധന കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്

കോഴിക്കോട്: ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് മായം കലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിച്ച കടകള്‍ക്കെതിരെ നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇത്തരത്തിലുള്ള 20 കടകളാണ് അധികൃതരുടെ നേതൃത്വത്തില്‍ പൂട്ടിച്ചത്. വീടുകള്‍ കേന്ദ്രീകരിച്ച് ലൈസന്‍സില്ലാതെയും കേടുകൂടാതെ സൂക്ഷിക്കാന്‍ മായം കലര്‍ത്തിയും കേക്കും മറ്റ് ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ വിപണിയിലെത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ക്രിസ്മസ് ഡ്രൈവ് നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വലിയ ന്യൂനതകള്‍ കണ്ടെത്തിയ 10 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. 47 സ്ഥാപനങ്ങളില്‍ ചെറിയ ന്യൂനതകള്‍ കണ്ടെത്തി. 112 ഭക്ഷ്യസാധനങ്ങളാണ് ഇതുവരെ സാമ്പിള്‍ ശേഖരിച്ച് ഗുണനിലവാര പരിശോധനയ്ക്ക് അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചത്. അഞ്ച് സ്‌പെഷ്യല്‍ സ്‌ക്വാഡുകളായി 16 മുതല്‍ ആരംഭിച്ച പരിശോധന 25ന് അവസാനിച്ചിരുന്നു. ന്യൂയര്‍ ഡ്രൈവ് ഇന്ന് മുതല്‍ 31 വരെ നടക്കും. വിപണിയില്‍ കൂടുതല്‍ ആളുകള്‍ വാങ്ങാനെത്തുന്ന കേക്ക്, മധുര പലഹാരങ്ങള്‍, വൈന്‍, ബിയര്‍ മുതലായവയുടെ സാമ്പിളുകളാണ് കൂടുതലും പരിശോധനയ്ക്ക് അയച്ചത്. ഇവയില്‍ കൃത്രിമ നിറം ചേര്‍ത്തവയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച കടകള്‍ക്കും എതിരെയാണ് നടപടി സ്വീകരിച്ചത്. 

ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാണം, സംഭരണം, വിതരണം എന്നിവ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്തി. കേക്ക്, വൈന്‍ നിര്‍മ്മിക്കുന്ന ബോര്‍മകള്‍, ബേക്കറി യൂണിറ്റ്, ചില്ലറ വില്‍പ്പനശാല, മാര്‍ക്കറ്റുകള്‍, വഴിയോര തട്ടുകടകള്‍, കേറ്ററിംഗ് യൂണിറ്റുകള്‍ എന്നിവിടങ്ങളിലെ പരിശോധനയ്ക്കായിരുന്നു മുന്‍ഗണന നല്‍കിയത്. പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് അനുസരിച്ച് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

പുത്തൂർ ഗവ: ഹൈസ്കൂൾ 96 ബാച്ച് സ്നേഹ സംഗമം പരിപാടി സംഘടിപ്പിച്ചു

Next Story

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വയോജനങ്ങളുടെ കലാസാംസ്കാരിക ഉന്നമനത്തിനായി നിറസന്ധ്യ 2024 വയോജനോത്സവം സംഘടിപ്പിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ

മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ തുറമുഖം വരെ ചരിത്ര ടൂറിസം പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരം – മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്