മൂടാടി ഗ്രാമപഞ്ചായത്തില്‍ വനിതകള്‍ക്ക് യോഗ പരിശീലനം വിജയകരമായി പുരോഗമിക്കുന്നു. പഞ്ചായത്തിന്റെ ആറ് കേന്ദ്രങ്ങളിലാണ് പരിശീലന പരിപാടി നടക്കുന്നത്. നിരവധി സ്ത്രീകളാണ് പരിശീലനത്തിനായി എത്തിച്ചേരുന്നത്. ജനകീയാസൂത്രണ പദ്ധതിയില്‍ വനിത ഘടക പദ്ധതിയായാണ് പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്. പൂര്‍ണമായും സൗജന്യമായാണ് പരിശീലനം.
യോഗ പരിശീലനത്തിന് ആഗ്രഹിക്കുന്നവരെ വാര്‍ഡുകളില്‍ നിന്ന് താല്പര്യമുള്ളവരെ അപേക്ഷയിലൂടെ കണ്ടെത്തും. ഇവര്‍ക്ക് പങ്കെടുക്കാന്‍ സൗകര്യപ്രദമായ കേന്ദ്രം തീരുമാനിക്കും. ദിവസം ഒരു മണിക്കൂര്‍ വീതം ഒരു മാസമാണ് ഒരു ബാച്ചിന് പരിശീലനം. യോഗ പരിശീലകരെ യോഗ്യത നോക്കി ഇന്റര്‍വ്യൂ നടത്തിയാണ് തെരഞ്ഞെടുക്കുന്നത്. ജീവതശൈലീ രോഗങ്ങള്‍ക്കും മറ്റ് ശാരീരിക മാനസിക ബുദ്ധിമുട്ടുകളും പരിഹാരമായി യോഗ പരിശീലനം മാറുകയാണ്. പഞ്ചായത്തിന്റെ പൂര്‍ണ്ണ പിന്തുണ യോഗ പരിശീലനത്തിനുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ പറഞ്ഞു.