സേവാഭാരതിയുടെ നേതൃത്വത്തിൽ ദ്വിദിന പാലിയേറ്റീവ് കെയർ പരിശീലനം ആരംഭിച്ചു

ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ പാലിയേറ്റീവ് കെയർ പരിശീലനം ആരംഭിച്ചു. ചടങ്ങിൽ ആരോഗ്യ വകുപ്പ് റിട്ട: സീനിയർ കൺസൾട്ടെൻ്റ് ഡെർമറ്റോളജി ഡോ. കെ.വി. സതീഷ് ഉദ്ഘാടനം നിർവഹിച്ചു. ദേശീയ സേവാഭാരതി കേരളം സംസ്ഥാന സെക്രട്ടറി രാജീവൻ എം പദ്ധതി വിശദീകരിച്ചു. പരിശീലനം നാഷണൽ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ ഫോർ ആയുഷ് & ഇൻ്റഗ്രറ്റീവ് മെഡിസിൻ (NAPCAIM) നാഷണൽ ട്രെയിനറും ദേശീയ സേവാഭാരതി കേരളത്തിൻ്റെ പാലിയേറ്റീവ് കെയർ ട്രെയിനിങ്ങ് പ്രൊജക്ട് ഡയറക്ടറുമായ ജോസ് പുളിമൂട്ടിൽ നയിക്കും.

“വാർദ്ധക്യം കൊണ്ടും മറ്റു രോഗങ്ങളാലും ബുദ്ധിമുട്ടനുഭവിക്കുന്ന ഒരുപാട് മാധവന്മാർ വീടിന്റെ അകത്തളങ്ങളിൽ കിടപ്പിലുണ്ട്. അവർക്കുള്ള സേവയാണ് മാനവസേവ മാധവ സേവ എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള സേവാഭാരതിയുടെ പ്രവർത്തനം,” എന്ന് പരിശീലനം ആരംഭിച്ചുകൊണ്ട് ശ്രീ. ജോസ് പുളിമൂട്ടിൽ പറഞ്ഞു. WHO മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള മാനസികവും ശാരീരികവും ആയ പരിചരണം നൽകുന്നതിനാവശ്യമായ വിവരങ്ങൾ ഉൾപ്പെടുന്ന സിലബസ് പ്രകാരമാണ് ഈ പരിശീലനം നടക്കുന്നത്

ചടങ്ങിൽ സുനീഷ്, ശ്രീജാവിജയ്, വി.എം. മോഹനൻ, രജി. കെ.എം എന്നിവർ സംസാരിച്ചു. ശ്രീ ഗുരുജി വിദ്യാനികേതൻ സ്കൂളിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തോടെ പരിശീലനം സമാപിക്കും. കോഴിക്കോട് ജില്ലയുടെ വിവിധ യൂണിറ്റുകളിൽ നിന്നായി 92 പ്രവർത്തകർ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കുന്ദമംഗലത്ത് നാല് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളും വിദേശമദ്യവുമായി യുവാവ് പിടിയിൽ

Next Story

എ കെ ജി ലൈബ്രറി തറമലങ്ങാടിയും ബോധി കലസാംസ്‌കാരിക വേദിയും എം.ടിയുടെ വിയോഗത്തിൽ അനുശോചനം സംഘടിപ്പിച്ചു

Latest from Local News

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ

മഴക്കാലത്തിന് മുമ്പ് കാപ്പാട്-ഹാര്‍ബര്‍ റോഡ് പുനരുദ്ധരിക്കുമോ

കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്‍ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്‍ബറിലേക്കുമുളള

ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല: കവി വീരാൻകുട്ടി

വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി