ദേശീയപാത നിർമാണം: പൊടിശല്ല്യത്തിന് പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കണം – ജില്ലാ വികസന സമിതി

ദേശീയപാതയില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന ഇടങ്ങളിലെ സര്‍വീസ് റോഡുകളില്‍ രൂക്ഷമായ പൊടിശല്യത്തിന് പരിഹാരം കാണാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി. സര്‍വീസ് റോഡുകളില്‍ പൊടി ഉയരുന്ന പ്രദേശങ്ങളില്‍ നല്ല രീതിയില്‍ ടാറിംഗ് ചെയ്‌തോ ഇടവിട്ട് വെള്ളം തളിച്ചോ പ്രശ്‌നം പരിഹരിക്കണമെന്ന് ശനിയാഴ്ച കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. പൊടിശല്യം മൂലം യാത്രക്കാരും റോഡിന് വശത്തെ സ്‌കൂളുകളിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ പ്രയാസം അനുഭവിക്കുന്നതായി കാനത്തിൽ ജമീല എംഎൽഎ പറഞ്ഞു. പൊടി ശല്യം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.

നൊച്ചാട്, ചക്കിട്ടപ്പാറ, ചെമ്പനോട, ചങ്ങരോത്ത് വില്ലേജുകളില്‍ പട്ടയം വിതരണം നടന്ന് മൂന്നു വര്‍ഷത്തിലേറെയായിട്ടും ഉടമസ്ഥരില്‍ നിന്ന് നികുതി സ്വീകരിക്കാന്‍ തയ്യാറാവാത്ത ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ടി പി രാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. ഇതുകാരണം അവര്‍ക്ക് ഭൂമി കൈമാറ്റം ചെയ്യാനോ ബാങ്കില്‍ നിന്ന് വായ്പ എടുക്കാനോ പറ്റാത്ത സ്ഥിതിയാണ്. ഇക്കാര്യത്തില്‍ അടിയന്തര നടപടി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം, നെല്ല്യാടി മേപ്പയ്യൂർ റോഡ്, അകലാപുഴ പാലം ഭൂമി ഏറ്റെടുക്കൽ ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലയോര ഹൈവേയുടെ ഭാഗമായ പേരാമ്പ്ര – നാദാപുരം റീച്ച്, ശവർമുഴി പാലം എന്നിവ എത്രയും വേഗം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.

പി എം ജെ എസ് വൈ റോഡുകളുടെ പ്രവർത്തികൾ പരാതിക്കിടയില്ലാതെ നടപ്പാക്കണം എന്ന് കെ എം സച്ചിൻ ദേവ് എംഎൽഎ ആവശ്യപ്പെട്ടു. നമ്പികുളം ഇക്കോ ടൂറിസ് സെൻ്റർ തുറന്നു പ്രവർത്തിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. തിരുവങ്ങൂർ മുതൽ നന്തി പാലം വരെയുള്ള റോഡിൻ്റെ മോശപ്പെട്ട അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.

കുന്നുമ്മേൽ വോളിബോൾ അക്കാദമി, പുറമേരി ഇൻഡോർസ്റ്റേഡിയം എന്നിവ പ്രവർത്തന സജ്ജമാക്കണമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ആവശ്യപ്പെട്ടു. തിക്കോടി ഇൻഡോർ സ്റ്റേഡിയം പ്രവർത്തനസജ്ജമാക്കണമെന്ന് കാനത്തിൽ ജമീല എംഎൽഎ ആവശ്യപ്പെട്ടു.

ജില്ലാ വികസന സമിതി ചെയര്‍മാനായ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എംഎല്‍എമാരായ തോട്ടത്തിൽ രവീന്ദ്രൻ, ടി പി രാമകൃഷ്ണന്‍, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, പിടിഎ റഹീം, കാനത്തില്‍ ജമീല, ഇ കെ വിജയൻ, ലിന്റോ ജോസഫ്, കെ എന്‍ സച്ചിന്‍ദേവ്, അസി. കളക്ടര്‍ ആയുഷ് ഗോയല്‍, ഡിഎം സി മുഹമ്മദ് റഫീഖ്, ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സി പി സുധീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഒള്ളൂർ ഗവൺമെന്റ് യു.പി സ്കൂളിൽ താല്കാലിക അധ്യാപക നിയമനം

Next Story

തിരുവങ്ങൂര്‍ വടക്കെ യോഗിമഠത്തില്‍ വാസു അന്തരിച്ചു

Latest from Main News

അകാലനര – തയ്യാറാക്കിയത് ഗോപാലൻ വൈദ്യർ

അകാലനരയ്ക്ക് ചികിത്സകളേറെയുണ്ട്. പ്രായമാകുമ്പോഴുണ്ടാകുന്ന നരയ്ക്ക് മെലാനിൻ ഉത്പാദനം വർദ്ധിപ്പിക്കുന്ന ഔഷധങ്ങളും ഭക്ഷണക്രമവുമായി കുറച്ചു കാലം പിടിച്ചുനിൽക്കാം. മെലനോസൈറ്റ് കോശങ്ങൾ ഉത്പാദിപ്പിക്കുന്ന മെലാനിനാണ്

2025-26 അധ്യയന വർഷത്തേക്കുള്ള സംസ്ഥാനതല സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോമിന്റെ വിതരണ ഉദ്ഘാടനം നിർവഹിച്ചു

2025-26 അധ്യയന വർഷത്തേക്കുള്ള സംസ്ഥാനതല സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോമിന്റെ വിതരണ ഉദ്ഘാടനം കഴക്കൂട്ടം ഹയർസെക്കൻഡറി സ്‌കൂളിൽ വ്യവസായ വകുപ്പ് മന്ത്രി

ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14-ന് പുലർച്ചെ 2.45 മുതൽ 3.45 വരെ

ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം ഏപ്രിൽ 14-ന് പുലർച്ചെ 2.45 മുതൽ 3.45 വരെ ആയിരിക്കുമെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു. ​ഗുരുവായൂർ

കൊച്ചിയില്‍ ജാര്‍ഖണ്ഡ് സ്വദേശികൾ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു

ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാർ കൊച്ചിയില്‍ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു. എറണാകുളം ജനറൽ ആശുപത്രിയിലായിരുന്ന കുഞ്ഞിനെ ഏറ്റെടുക്കുന്നതുമായി

സംസ്ഥാനത്ത് നാളെ മോക്ക്ഡ്രിൽ സംഘടിപ്പിക്കും

ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി നാളെ മോക്ക്ഡ്രിൽ സംഘടിപ്പിക്കും. സംസ്ഥാനതല ചുഴലിക്കാറ്റിന്‍റെയും അനുബന്ധ ദുരന്തങ്ങളുടെയും