വടകരയിൽ കാരവാനിൽ യുവാക്കള്‍ മരിച്ച സംഭവത്തിൽ കോഴിക്കോട് എന്‍ഐടി സംഘം വിശദമായ പരിശോധന നടത്തും

/

വടകരയിൽ കാരവാനിൽ യുവാക്കള്‍ മരിച്ച സംഭവത്തിൽ കോഴിക്കോട് എന്‍ഐടി സംഘം കാരവൻ ഉള്‍പ്പെടെ വിശദമായ പരിശോധന നടത്തും. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് യുവാക്കള്‍ മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.

കാരവാന്റെ ഉള്ളിൽ കാര്‍ബണ്‍ മോണോക്സൈഡ് എങ്ങനെ എത്തിയെന്ന് കണ്ടെത്താനാണ് വിശദമായ പരിശോധന. ജനറേറ്ററിൽ നിന്നാണ് വിഷ പുക വന്നതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജനറേറ്ററിൽ നിന്നുള്ള വിഷ പുക എങ്ങനെ കാരവാനിന്റെ ഉള്ളിലേക്ക് കയറിയെന്നതടക്കം കർണ്ടെത്താനാണ് വിശദമായ പരിശോധന. പരിശോധനയ്ക്കുശേഷം വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കം എന്‍ഐടി സംഘം അധികൃതര്‍ക്ക് കൈമാറും. 

മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജും, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് കാരവാനിൽ നിന്നും വിഷപുക ശ്വസിച്ച് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഇരുവരും വിവാഹ സംഘവുമായി കണ്ണൂർ എത്തുന്നത്. രാത്രിയോടെ മടങ്ങിയെത്തി. 12 മണിയോടെ വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിർത്തി. എസിയിട്ട് വാഹനത്തനുള്ളില്‍ വിശ്രമിച്ചു. അടുത്ത ദിവസമായിട്ടും തിരിച്ചെത്താതിരുന്നതോടെ വാഹന ഉടമകൾ അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.

Leave a Reply

Your email address will not be published.

Previous Story

മുസ്‌ലിം ലീഗ്‌ സമ്മേളനവും എ.വി അനുസ്മരണവും ജനുവരി 1 ന്

Next Story

പെരിയ ഇരട്ടക്കൊലപാതകത്തിൽ സി പി ഐ എം മുൻ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികളും കുറ്റക്കാരെന്ന് കോടതി

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 18-08-2 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 18.08.25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

വോട്ട് കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി

പേരാമ്പ്ര : സ്വതന്ത്രവും നീതിപൂർവ്വവുമായ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് ബി ജെ പിയും അവരുടെ സർക്കാരും നടത്തുന്ന വോട്ട് കൊള്ളയ്ക്കെതിരെ പ്രതിപക്ഷ

മയ്യന്നൂർ സ്റ്റേഡിയം നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചു

വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ മയ്യന്നൂർ സ്റ്റേഡിയം നിർമാണത്തിന് ഒരു കോടി രൂപ അനുവദിച്ചു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി കായിക-യുവജനകാര്യ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 18 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 18 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ഗൈനക്കോളജി വിഭാഗം ഡോ : നജഹ് അബ്ദുൽ