കൊയിലാണ്ടി തണലും, പെരുവട്ടൂർ റിലീഫ് കമ്മിറ്റിയും സംയുക്തമായി പെരുവട്ടൂരിൽ സൌജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് നടത്തി. ക്യാമ്പിൽ 250 ൽ പരം ആളുകൾക്ക് ടെസ്റ്റ് നടത്തി.
ക്യാമ്പ് ഉദ്ഘാടനം വാർഡ് കൺസിലർ ജിഷ പുതിയേടത് നിർവ്വഹിച്ചു. ചന്ദ്രിക ടി കൺസിലർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സുധ ടി കെ, കൺസിലർ, അസിസ് മാസ്റ്റർ കൺസിലർ, പി.കെ ഷമീജ് പി.ആർ.സി ഗ്ലോബൽ ചെയർമാൻ അഷ്‌റഫ് മാസ്റ്റർ, ഷൈജു കെ.കെ, ഗഫൂർ ടി.കെ, നൂറുദ്ദിൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പി.ആർ.സി സക്രട്ടറി സിറാജ് ഇയ്യഞ്ചേരി നന്ദി പറഞ്ഞു.