കേരള നിയമസഭ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന ‘നിയമസഭാ അവാർഡ്’ സാഹിത്യകാരൻ എം. മുകുന്ദന്. 2025 ജനുവരി 7ന് ആരംഭിക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വേദിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സാഹിത്യകാരൻ എം. മുകുന്ദന് പുരസ്കാരം സമ്മാനിക്കും.
ജനുവരി 7ന് 3 മണി മുതൽ 4 മണി വരെ വെന്യൂ ഒന്നിൽ സംഘടിപ്പിക്കുന്ന ” മീറ്റ് ദി ഓതർ ” പരിപാടിയിൽ തുടർന്ന് അദ്ദേഹം പങ്കെടുക്കുകയും ചെയ്യും. പ്രശസ്ത എഴുത്തുകാരൻ എൻ. ഇ. സുധീർ അദ്ദേഹത്തോടോപ്പം വേദി പങ്കിടും.