കൊയിലാണ്ടി: കാർഷിക മേഖലയുടെയും കർഷകരുടെയും വളർച്ചക്ക് സഹായകരമായി തുഷാര മൾട്ടി സ്റ്റേറ്റ് അഗ്രോ ആന്റ് മാർക്കറ്റിങ്ങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കൊയിലാണ്ടിയിൽ ആരംഭിച്ച ബ്രാഞ്ച് നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. മറീന ഹാളിൽ ആരംഭിച്ച സൊസൈറ്റിയുടെ ഉദ്ഘാടന പരിപാടിയിൽ തുഷാര ഗ്രൂപ്പ് എം.ഡിയും ചെയർമാനുമായ വി.എം.ഷാര അധ്യക്ഷത വഹിച്ചു. മികച്ച സമ്മിശ്ര കർഷക അവാർഡ് ജേതാവ് ഒ.കെ. സുരേഷിനെ വേദിയിൽ ആദരിച്ചു. നഗരസഭാംഗങ്ങളായ വി.പി.ഇബ്രാഹിം കുട്ടി, പി.രത്നവല്ലി, കെ.കെ.വൈശാഖ്, തുഷാര ജനറൽ മാനേജർ കെ.എസ്. ശ്രീരാഗ്, ഡയരക്ടർ പി.ജെ.നിവേദ്, ഡി.ആർ.എം. കെ.ബി. രതീഷ്, എഫ്.എ.ഒ.ഐ. ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ബാബു, ബഷീർഭാനു, കെ.വി.സുരേഷ് എന്നിവർ സംസാരിച്ചു.
Latest from Local News
വാകയാട് കോളിയോട്ട് മീത്തൽ ശങ്കരൻ( 71) അന്തരിച്ചു. മക്കൾ: സവിത, സ്മിത (KSEB താമരശ്ശേരി ), സ്മിതേഷ് (KSEB പേരാമ്പ്ര )
കൊയിലാണ്ടി, കേരള ഗാന്ധി കെ. കേളപ്പജിയുടെ ജന്മഗ്രാമത്തിൽ അദ്ദേഹത്തിൻ്റെ പേരിൽ ഒരു സ്മാരകം ഇതുവരേയും ഉയർന്നുവന്നില്ല എന്നത് ഏറെ ഖേദകരമാണ്. മുചുകുന്നിൽ
അത്തോളി :ചെട്ട്യേരി പത്മാലയം എം.കെ.കല്ല്യാണിക്കുട്ടിയമ്മ(84) അന്തരിച്ചു. ഭർത്താവ്: എൻ .പത്മനാഭൻ നായർ. മക്കൾ :ഷീല ,ശ്രീജ , ഷിജി , ബിജുലാൽ.
കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്. മനോഹരമായ കല്‍പടവുകളോടു കൂടിയ നീന്തല്‍കുളം, വിശാലമായ മുറ്റം,
കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കേരള 224 (s), ഡിസ്ട്രിക്ട് മീറ്റ് 12 ന് കൊയിലാണ്ടിയിൽ നടക്കും. കാസർഗോഡ് മുതൽ മലപ്പുറം