കീഴരിയൂർ സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മയുടെ പതിനൊന്നാം വാർഷികം, ‘സർഗ്ഗസന്ധ്യ 2024’ പ്രശസ്ത സിനിമാ നാടക പ്രവർത്തകൻ ശിവദാസ് പൊയിൽകാവ് ഉദ്ഘാടനം ചെയ്തു. സംസ്കൃതി പ്രസിഡണ്ട് ടി. കുഞ്ഞിരാമൻ അദ്ധ്യക്ഷനായി. ഉപജില്ലാ ജില്ലാ സംസ്ഥാനതല കലാ കായിക മേളകളിൽ തിളക്കമാർന്ന വിജയം നേടിയ പ്രതിഭകളെ ചടങ്ങിൽ അനുമോദിച്ച് ഉപഹാരങ്ങൾ സമർപ്പിച്ചു.
കണ്ണോത്ത് യു പി സ്കൂൾ പ്രധാന അദ്ധ്യാപിക കെ. ഗീത, ഷിജു പുതുക്കുടി, സംസ്കൃതിയുടെ സ്ത്രീ വിഭാഗം പെൺമയുടെ പ്രസിഡണ്ട് ഇ.പി. വത്സല എന്നിവർ ആശംസകൾ നേർന്നു. സംസ്കൃതി സെക്രട്ടറി എ.യം. ദാമോദരൻ സ്വാഗതവും സ്വാഗത സംഘം കൺവീനർ അനിൽകുമാർ ചുക്കോത്ത് നന്ദിയും പറഞ്ഞു. സ്കൂൾ കലോത്സവ വിജയി യദുനന്ദന്റെ ഓടക്കുഴൽ വാദനം, കലോത്സവവിജയികളായ ശ്രീനിധി കെ.ഒ.വി. അനാമിക പി.കെ. എന്നിവരുടെ ലളിതഗാനം, ആദിത്യ മുരളീധരന്റെ ഗാനാലാപനം, സംസ്കൃതിയുടെ വനിതാ വിഭാഗം പെൺമ അവതരിപ്പിച്ച സംഘനൃത്തം, എം.സുകുമാരന്റെ തൂക്കുമരങ്ങൾ ഞങ്ങൾക്ക് എന്ന പ്രശസ്ത ചെറുകഥയ്ക്ക് അനിൽകുമാർ ചുക്കോത്ത് രചനയും മുഹമ്മദ് എരവട്ടൂർ സംവിധാനവും നിർവ്വഹിച്ച ഇത:പരം നാടകം എന്നിവയും അരങ്ങേറി.