സുരക്ഷാ പെയ്ൻ ആൻ്റ് പാലിയേറ്റീവ് മേപ്പയ്യൂർ നോർത്ത് മെഡിക്കൽ ലാബ് ഉദ്ഘാടനം ചെയ്തു

സുരക്ഷാ പെയ്ൻ ആൻ്റ് പാലിയേറ്റീവ് മേപ്പയ്യൂർ നോർത്ത് മെഡിക്കൽ ലാബിൻ്റെ ഉദ്ഘാടനം സുരക്ഷാ ഏരിയാ രക്ഷാധികാരി എം. കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അതോടനുബന്ധിച്ച് നടന്ന മെഗാ മെഡിക്കൽ കേമ്പ് മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. എം. രാജൻ മാസ്റ്റർ പാലിയേറ്റീവ് ഉപകരണങ്ങൾ ഏറ്റുവാങ്ങി. കെ.പി.വിനോദൻ കെ.എം. ദാമോദരനും പാലിയേറ്റീവ് ഉപകരണങ്ങൾ ഏല്പിച്ചു. ചടങ്ങിൽ പി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിരാമൻ കെ.രാജീവൻ, പി.പ്രസന്ന കെ. കുഞ്ഞിക്കണ്ണൻ വി.സുനിൽ വി. പി രമ എ.സി.അപ് ഡോക്ടർ വി പിൻ വേങ്ങയിൽ ഡോക്ടർ സൂരജ് എന്നിവർ സംസാരിച്ചു. വി.പി. ശിവദാസ് സ്വാഗതവും കെ.കെ. ബാബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.