പേരാമ്പ്ര. സമൂഹ്യബോധമുള്ള കൂട്ടായ്മകൾ നാടിന് എന്നും മുതൽ കൂട്ടായി മാറുമെന്ന് ഷാഫി പറമ്പിൽ. എം പി പറഞ്ഞു. പ്രയാസപ്പെടുന്നവരെ ചേർത്തുനിർത്തി കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന പ്രിയദർശിനി ഗ്ലോബൽ കോൺഗ്രസ് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്നും അദ്ദേഹം പറഞ്ഞു. കലാ സാംസ്കാരിക, വിദ്യാഭ്യാസ ആതുരസേവന മേഖലയിൽ പ്രിയദർശിനി ഗ്ലോബൽ കൂട്ടായ്മ ഈ നാടിന് നൽകുന്നത് മഹത്തായ സന്ദേശമാണെന്നും ഷാഫി പറഞ്ഞു.ജാതി മത ചിന്തകൾക്ക് അതീതമായി കലയുടെ പേരിൽ ഒരു മഹാസംഗമം തീർക്കാൻ കൂട്ടായ്മക്ക് കഴിഞ്ഞതിൽ ഏറെ സന്തോഷ മുണ്ടെന്നും ഷാഫി സൂചിപ്പിച്ചു. വാളൂർ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന പ്രിയദർശിനി ഗ്ലോബൽ കോൺഗ്രസ് കൂട്ടായ്മ മൂന്നാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷനായി.നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശോഭന വൈശാഖ്, മെമ്പർമാരായ കെ മധു കൃഷ്‌ണൻ, ഷിനി ടി വി, സത്യൻ കടിയങ്ങാട്, രാജൻ മരുതേരി, മുനീർ എരവത്ത്, രാജേഷ്വി കീഴരിയൂർ, വി പി ദുൽഖിഫിൽ, വി വി ദിനേശൻ, ടി പി നാസർ, വത്സൻ എടക്കോടൻ, കെ സജീവൻ,ഗീത കല്ലായി, അദ്വൈത് പി ബി, രഘുനാഥ് പുറ്റാട് സംസാരിച്ചു. എംകെ ദിനേശൻ സ്വാഗതവും റഷീദ് ചെക്യലത്ത് റിപ്പോർട്ടും അവതരിപ്പിച്ചു. പ്രദേശത്തെ കലാ സാംസ്കാരിക പ്രവർത്തകരെയും എം ബി ബി എസ്, ബി എ എം എസ് ഉന്നത വിജയികളെയും ഉപഹാരം നൽകി അനുമോദിച്ചു. നേരെത്തെ സാംസ്‌കാരിക സദസ്സിന്റെ ഉദ്ഘാടനം രമേശ് കാവിൽ നിർവ്വഹിച്ചു. തിരുവനന്തപുരം സാഹിതി തീയേറ്റർസ് അവതരിപ്പിച്ച മുച്ചീട്ടുകളിക്കാരന്റെ മകൾ നാടകവും, പ്രദേശത്തെ കുട്ടികളുടെയും കുടുംബശ്രീപ്രവർത്തകരുടെയും കലാപരിപടികളും അരങ്ങേറി.
Latest from Local News
ചെങ്ങോട്ടുകാവ് കുട്ടങ്കണ്ടി സൈനബ (67) അന്തരിച്ചു. ഭർത്താവ് പരേതനായ അബ്ദുൽ ഖാദർ, മക്കൾ: ഇല്ല്യാസ് (റിയാസ്), റംല, നൗഫൽ, ഫൗസിയ, ഹാരിസ്,
കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ
08-10-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ ഓർത്തോ വിഭാഗം ഡോ
പേരാമ്പ്ര ഗവ. പോളിടെക്നിക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന
തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നടക്കുമെന്ന്
ചേമഞ്ചേരി : കുന്നത്ത് മീത്തൽ മാതുക്കുട്ടി അമ്മ (84)അന്തരിച്ചു. ഭർത്താവ്: പരേതനായ തിയ്യക്കണ്ടി ഗോപാലൻ നായർ. മക്കൾ: ശ്രീമതി, സതി, ലീല,