മേലൂർ കെ.എം എസ് ലൈബ്രറി സംഘടിപ്പിച്ച ഓപ്പൺ ചെസ് ടൂർണമെൻറ് സമാപിച്ചു. ചെസ് ടൂർണമെൻ്റ് കൃഷ്ണൻ തിക്കോടി (സർട്ടിഫൈഡ് ചെസ് കോച്ച്) ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ താലൂക്ക് വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണൻ സമ്മാന വിതരണം നടത്തി. വി.എം.ഗംഗാധരൻ, പത്മാലയം അജയൻ, പി.സി. സുരേഷ്, വിശാന്ത് കണ്ണങ്ങാട്ട് എ.പി. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കൊയിലിൽ ഗോപാലൻനായർ, മംഗല്യ ഗംഗാധരൻ നായർ, ആര്യമഠത്തിൽ പത്മനാഭൻ നായർ, അമ്പാടി ബാലകൃഷ്ണൻ, എ.പി. ബാലൻ അഞ്ജനാ നിവാസ്, നവീൻ നവീൻ വില്ല എന്നിവരുടെ ഓർമ്മകൾക്കായി അവരുടെ കുടുംബാംഗങ്ങൾ നൽകിയ ട്രോഫികൾ വിതരണം ചെയ്തു. 10വയസ്സിനു താഴെ ദ്രുപദും, 15 വയ
സ്സിനു താഴെ ദേവാംഗും ഓപ്പൺ വിഭാഗത്തിൽ കാർത്തിക് കൃഷ്ണയും ചാമ്പ്യൻമാരായി.
സ്ത്രീകളുടെ വിഭാഗത്തിൽ ബിജ. എൽ.എം, സന്ധ്യ എന്നിവരും പ്രായം കുറഞ്ഞ കളിക്കാരനായി ദക്ഷൽ ബിജോയും തെരഞ്ഞെടുക്കപ്പെട്ടു. മത്സരം നിയന്ത്രിച്ചത് രാമകൃഷ്ണൻ എളാട്ടേരി, എ.പി. ശ്രീധരൻ സ്വാഗതം പറഞ്ഞ ചടങ്ങിന് കോരമ്പത്ത് ചന്ദ്രൻ നന്ദി രേഖപ്പെടുത്തി.