ഛായാചിത്രങ്ങൾ സ്നേഹ സമ്മാനമായി നൽകി എൻ എസ് എസ് വളണ്ടിയർമാർ

മേപ്പയ്യൂർ: ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ മേപ്പയ്യൂർ എൻ എസ് എസ് വളണ്ടിയർമാർ സപ്തദിന ക്യാമ്പിന് വേദിയായ രാമല്ലൂർജി എൽ പി സ്കൂളിന് സ്റ്റേഹ സമ്മാനമായി ഛായാചിത്രങ്ങൾ നൽകി. സ്കൂൾ ഹാളിലെ ചുവരിൽ പതിക്കുന്നതിനായി കേരളത്തിലെ വളരെ പ്രശസ്തരായ എഴുത്തുകാരുടെ ഛായാചിത്രങ്ങളും മഹാത്മാ ഗാന്ധിയുടെ ഛായാചിത്രവുമാണ് സഹവാസ ക്യാമ്പായ “ചെമ്പരത്തി – 24” ന്റെ ഓർമയ്ക്കായി നൽകിയത്. സ്കൂളിൽ വെച്ച് നടന്ന സഹവാസ ക്യാമ്പ് സമാപന സമ്മേളനത്തിലാണ് ഛായാചിത്രങ്ങൾ കൈമാറിയത്.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രഭാശങ്കർ അധ്യക്ഷത വഹിച്ചു. ജി.വിഎച്ച്.എസ്.എസ് പ്രിൻസിപ്പൽ എം. സക്കീർ ജിഎൽ.പി സ്കൂളിനുള്ള ഉപഹാരങ്ങൾ സമർപ്പിച്ചു. പി.രാമചന്ദ്രൻ സ്വാഗതം പറഞ്ഞ യോഗത്തിൽ എൻ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസർ സി.എം.ഷാജു ,സ്കൂൾ ഹെഡ് മാസ്റ്റർകെ.എം.മുഹമ്മദ് എന്നിവർ സംസാരിച്ചു. എൻ എസ് എസ് വളണ്ടിയർ അക്ഷൈത എസ്.ബി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

വാളൂരിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന കണ്ണമ്പത്ത് കുഞ്ഞിച്ചെക്കിണി അന്തരിച്ചു

Next Story

സാമൂഹ്യബോധമുള്ള കൂട്ടായ്മകൾ നാടിന് മുതൽക്കൂട്ടാവും. ഷാഫി പറമ്പിൽ. എം പി 

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി

എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ ശ്രീ കെ. കരുണാകരൻ അനുസ്മരണം നടത്തി

  മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ