മേപ്പയ്യൂർ: മുസ്‌ലിം ലീഗ് നിയമസഭാ പാർട്ടി ഉപനേതാവും, എം.എൽ.എയും, മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും, കേരളത്തിൻ്റെ രാഷ്ട്രീയ മത, സാമൂഹ്യ വിദ്യാഭ്യാസ, സാംസ്കാരിക ചരിത്രത്തിൽ തൻ്റെ തായ ഇടം തീർത്ത പരേതനായ എ.വി.അബ്ദുറഹിമാൻ ഹാജി അനുസ്മരണവും മുസ് ലിം ലീഗ് സമ്മേളനവും ജനുവരി 1 ന് മേപ്പയ്യൂർ ടൗണിൽ വെച്ച് നടത്തുവാൻ മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു.വൈകീട്ട് 4 മണിക്ക് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയാവും. അഡ്വ: ഫൈസൽ ബാബു, എം.എ റസാഖ് മാസ്റ്റർ, ടി.ടി ഇസ്മായിൽ,അഡ്വ: കെ പ്രവീൺ കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. സമ്മേളനം വൻ വിജയമാക്കുവാൻ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.എം.എം അഷറഫ്, കെ.എം അസീസ്, അബ്ദുറഹിമാൻ ഇല്ലത്ത്, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത് എന്നിവർ സംസാരിച്ചു.മേപ്പയ്യൂർ-ചെറുവണ്ണൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന പുറക്കാമല ഖനനം നടത്താനുള്ള ക്വാറി മാഫിയകളുടെ നീക്കത്തിനെതിരെ ജനകീയസമര സമിതി നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് നാളെ(29/12/24) കീഴ്പ്പയ്യൂർ മണപ്പുറത്ത് സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ വൻ വിജയമാക്കുവാൻ യോഗം തീരുമാനിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 01 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
നടുവത്തൂർ : 2025 – 26 അധ്യയന വർഷത്തെ നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ്
അരിക്കുളം:- ഊരള്ളൂർ പരേതനായ ചാലയിൽ രാരപ്പൻ നായരുടെ മകൾ ചാലയിൽ പാർവ്വതി അമ്മ (70) അന്തരിച്ചു.. മാതാവ്: പരേതയായ ചാലയിൽ മാധവിയമ്മ.സഹോദരങ്ങൾ:
വേതന പാക്കേജ് പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം നാളെ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ മാർച്ച് ധർണയും നടത്തും.
കേരള എൻജിഒ അസോസിയേഷൻ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച ഇന്ദിര ഗാന്ധി അനുസ്മരണ സദസ്സ് കേരള എൻ ജി ഒ അസോസിയേഷൻ
 







