ചെരണ്ടത്തൂർ: കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണത്തിന് നേതൃത്വം കൊടുക്കുന്നത് സി.പി.എം നേതാക്കളാണ്. വയനാട്ടിൽ രാഹുൽഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും വിജയം വർഗ്ഗീയ കക്ഷികളുടെ പിന്തുണ കൊണ്ടാണന്ന് ആർ.എസ്സ്.എസ്സ്.നേതാവ് വത്സൻ തില്ലങ്കേരിയുടെ പ്രസ്താവനക്ക് പിൻതുണ നൽകികൊണ്ട് സി.പി.എം നേതാവ് വിജയരാഘവൻ്റേയും പ്രസ്താവന ഇതിന് തെളിവാണ്. ചരിത്രപരിമായി പരിശോധിച്ചാൽ ഏക്കാലത്തും വർഗ്ഗീയ ശക്തികളെ കൂട്ടുപിടിച്ച് അധികാരത്തിലെത്തിയത് സി.പി.എം. ആണ്. വർഗ്ഗീയ കക്ഷികളെ കൂട്ടുപിടിച്ച് അധികാരത്തിലെത്തിയ നേതാവല്ല ലീഡർ. തുടർ ഭരണത്തിന് വേണ്ടി വർഗ്ഗീയ ധ്രുവീകരണം നടത്തിയ നേതാവുമല്ല ലീഡർ കെ.കരുണാകരൻ. എക്കാലത്തും മതേതരത്വ മൂല്ലൃങ്ങൾ ഉയർത്തി പിടിച്ച് കൊണ്ട് പ്രവർത്തിച്ച നേതാവാണ് ലീഡർ. ചെരണ്ടത്തൂരിൽ വില്ല്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ലീഡർ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.സി.ഷീബ അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുള്ള മുഖൃ പ്രഭാഷണം നടത്തി. രജേഷ് ചെറുവണ്ണൂർ, ബാബു ഒഞ്ചിയം, ബബിത്ത് മലോൽ, അച്ചുതൻ പുതിയേടുത്ത്, സി.പി.വിശ്വൻ, ചന്ദ്രൻ മൂഴിക്കൽ, രമേഷ് നൊച്ചാട്ട്, അശറഫ് ചാലിൽ, സി.പി.ബിജു പ്രസാദ്, ശ്രീജേഷ്.ടി.കെ, ഗിമേഷ് മങ്കര, അബ്ദുൾ റസാഖ് മഠത്തിൽ, മനോജ്.കെ.പി, സതീശൻ.സി.എം, പ്രശാന്ത്.കെ.കെ, പ്രമീള.ഒ.പി തുടങ്ങിവർ സംസാരിച്ചു.