കോഴിക്കോട്: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും സാമൂഹ്യ മുന്നേറ്റത്തിലും വലിയ പങ്കുവഹിച്ച മികച്ച ഭരണാധികാരിയും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു മോന്‍മോഹന്‍ സിംഗ് എന്ന് ഡിസിസി അഭിപ്രായപ്പെട്ടു.നാളെ (28-12-2024) രാവിലെ 9 മണിക്ക് ഡിസിസി ഓഫീസ് വെസ്റ്റ്ഹിലില്‍ സര്‍വ്വമത പ്രാര്‍ത്ഥന നടക്കും. വൈകീട്ട് 4 മണിക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വ്വകക്ഷി അനുശോചനയോഗം കെ.പി. കേശവമേനോന്‍ ഹാളില്‍ നടക്കും. വൈകീട്ട് 5 മണിക്ക് എല്ലാ മണ്ഡലങ്ങളിലും സര്‍വ്വകക്ഷി അനുശോചന യോഗങ്ങള്‍ നടക്കുമെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അറിയിച്ചു.
