ഡോ: മൻമോഹൻ സിംഗ്: ക്രാന്തദർശിയായ പ്രധാന മന്ത്രി – മുല്ലപ്പള്ളി രാമചന്ദ്രൻ

/

ചോമ്പാല: ഡോ. മൻമോഹൻ സിങ്ങിൻ്റെ വേർപാട് തീവ്ര ദുഃഖത്തോടെയാണ് കേട്ടതെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശാരീരികമായ ബുദ്ധിമുട്ടുകൾ അദ്ദേഹത്തെ അലട്ടിയിരുന്നെങ്കിലും ഇത്ര പെട്ടെന്ന് അദ്ദേഹം നമ്മെ വിട്ടു പോകുമെന്ന് കരുതിയില്ല. ഡോ. മൻമോഹൻ സിങ്ങിന്റെ ക്യാബിനറ്റിൽ തുടർച്ചയായി അഞ്ചു വർഷക്കാലം ആഭ്യന്തര സഹമന്ത്രിയായി പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ അപൂർവ്വ സൗഭാഗ്യമാണ്. ആഭ്യന്തര സഹമന്തിയായി നിയമിക്കാനുള്ള തീരുമാനം കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമാണ് എന്നെ അറിയിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രാധാന്യം അറിയിച്ചതോടൊപ്പം ഗൗരവപൂർണ്ണമായ ഉത്തരവാദിത്വമാണ് അതെന്ന് ബോധ്യപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിൻ്റെ വാക്കുകളിൽ എന്നിലുള്ള വിശ്വാസം പ്രകടമായിരുന്നു. ആഭ്യന്തര മന്ത്രാലയയുമായി ബന്ധപ്പെട്ട് ഇടക്കിടെ നടക്കുന്ന സുപ്രധാന പരിപാടികളിൽ പങ്കെടുത്ത് മണിക്കൂറുകളോളം അദ്ദേഹം ഞങ്ങളുടെ കൂടെയുണ്ടാകും. ഉച്ച ഭഷണ സമയം അദ്ദേഹത്തോടൊപ്പം ചെലവഴിച്ച സന്ദർഭം മറക്കാൻ കഴിയില്ല. സ്വന്തം വീട്ടിൽ നിന്ന് ഒരു ചെറിയ ടിഫിൻ ബോക്സിൽ കൊണ്ടുവരുന്ന സബ്ജിയും റൊട്ടിയും കഴിച്ച ഡോ: മൻമോഹൻ സിങ് ഒരു വിസ്മയമാണ്.

എന്നോട് അങ്ങേയറ്റം സ്നേഹം കാട്ടിയ ഡോ: മൻമോഹൻ സിംഗിൽ നിന്ന് ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞിട്ടുണ്ട്.
ഡോ: മൻമോഹൻ സിങ്ങിൻ്റെ സാമ്പത്തിക പരിഷ്കരണ നടപടികൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ മാറ്റങ്ങൾ ഏറെ വലുതായിരുന്നു. ഭക്ഷ്യ സുരക്ഷിതത്വ നിയമം കൊണ്ടു വന്ന പ്രധാനമന്ത്രി ചരിത്രത്തിൻ്റെ ഭാഗമായി. അവകാശ നിയമങ്ങളുടെ പെരുമഴക്കാലമായിരുന്നു ഡോ: മൻ മോഹൻ സിംഗിൻ്റെ കാലഘട്ടം. കറകളഞ്ഞ സത്യസന്ധതയും അങ്ങേയറ്റം പ്രതിബദ്ധതയും കാട്ടിയ ഡോ: മൻമോഹൻ സിംഗ് എന്നെ അങ്ങേയറ്റം സ്വാധീനിച്ച ഭരണാധികാരിയായിരുന്നു. പാർല്ലമെൻ്റിൽ അദ്ദേഹം നടത്തിയ ഓരോ പ്രസംഗവും അതീവ ശ്രദ്ധേയമായിരുന്നു. നോട്ടു നിരോധന നിയമത്തിൻ്റെ പൊള്ളത്തരം തുറന്ന കാട്ടി അദ്ദേഹം നടത്തിയ ഹൃസ്വമായ പാർമെൻ്റ് പ്രസംഗം സുവർണ്ണ ലിപികളിൽ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഡോ. മൻമോഹൻ സിംഗിൻ്റെ വേർപാട് രാജ്യത്തിന് അപരിഹാര്യമായ നഷ്ടമാണ്. അദ്ദേഹത്തിൻ്റെ ദീപ്തമായ ഓർമകൾക്കു മുമ്പിൽ ആദരാഞ്ജലി അർപ്പിക്കന്നു മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനോട് ഉള്ള ആദരസൂചകമായി കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക ദിനാഘോഷം അടക്കം പാർട്ടി ആഹ്വാനം ചെയ്തിട്ടുള്ള ഏഴ് ദിവസത്തെ എല്ലാ പരിപാടികളും പ്രക്ഷോഭങ്ങളും റദ്ദാക്കിയതായി സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ശ്രീ. കെ.സി.വേണുഗോപാൽ എംപി അറിയിച്ചു. പാർട്ടിയുടെ ഔദ്യോഗിക പരിപാടികൾ ജനുവരി 3 മുതൽ പുനരാരംഭിക്കും.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മയുടെ പതിനൊന്നാം വാർഷികം, ‘സർഗ്ഗസന്ധ്യ 2024’ സംഘടിപ്പിച്ചു

Next Story

കൊല്ലം മന്ദമംഗലം കുളവക്ക് പറമ്പിൽ കുടുംബ സംഗമം ലേക്ക് വ്യൂവ് ഓഡിറ്റോറിയത്തിൽ നടത്തി

Latest from Local News

കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റയാൾ മരിച്ചു

കൊയിലാണ്ടി: മേലൂർ കൊണ്ടം വളളി ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു. മീത്തൽ ഗംഗാധരൻനായർ (75) ആണ് മരിച്ചത്. സാരമായി

നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു. തൂണേരി സ്വദേശി ബി

മതസാഹോദര്യം നിലനിർത്താൻ കൂട്ടായ ഇടപെടലുകൾ വേണം -മന്ത്രി പി.എ മുഹമ്മദ് റിയാസ്

മതനിരപേക്ഷതയാണ് നമ്മുടെ സൗന്ദര്യമെന്നും മതസാഹോദര്യം നിലനിർത്താൻ കൂട്ടായ ഇടപെടലുകൾ ഉണ്ടാകണമെന്നും പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 21 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 21 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ