സ്ത്രീ ശാക്തീകരണത്തിന്റെ കഥയുമായി നാടകം കളിക്കാൻ ഒരുങ്ങുകയാണ് വിയ്യൂരിലെ ഒരു കൂട്ടം സ്ത്രീകൾ. പലരാലും അടിച്ചമർത്തപ്പെടുമ്പോളുള്ള നൊമ്പരവും ഒറ്റപ്പെട്ടുപോകുമ്പോൾ ഉണ്ടാകുന്ന വേദനയും അതിജീവനത്തിനായുള്ള ചവിട്ടുപടികൾ ആണെന്ന് നാടകം വിളിച്ചുപറയുന്നു. വസന്തപുരത്ത് ആരും കരയാറില്ല എന്ന് നാടകം നമ്മോട് പറയുമ്പോൾ ശക്തമായ ഉയർത്തെഴുന്നേൽപ്പ് അവനവൻ തന്നെ ഉണ്ടാക്കിയെടുക്കണമെന്ന ധ്വനിയാണ് വ്യക്തമാകുന്നത്. തളർന്നിരിക്കേണ്ടവളല്ല സ്ത്രീയെന്നും മഹത്തായ ശക്തിയോടെ ജീവിച്ചു പോകേണ്ടവളാണെന്നും നാടകം വിളിച്ചുപറയുന്നു.
അരങ്ങത്ത് ലൈസ അനിൽകുമാർ, ശാന്ത കൊക്കവയൽ, മഞ്ജുള രാജീവൻ, ദീപശിഖാ ഷാജി തുടങ്ങിയവർ വേഷമിടുന്നു. നാടകത്തിന്റെ രചനയും സംവിധാനവും ഡോ. വി എൻ സന്തോഷ് കുമാറും സംഗീതം ആദിത്യൻ മാസ്റ്ററും സാങ്കേതിക സഹായം അഡ്വ പി. കെ അനിൽകുമാറുമാണ്. 28നു വിയ്യൂരിൽ നാടകം അവതരിപ്പിക്കുന്നു.
Latest from Local News
നന്തി ടൗണിൽ പരിസരങ്ങളിലും ബസ്സുകൾ നിർത്താതെ പോവുന്നത് നിത്യ സംഭവമായിരിക്കുകയാണ്. അതി രാവിലെ തന്നെ വിദ്യാർത്ഥികളും യാത്രക്കാരും മണിക്കൂറുകളോളം കാത്ത് നിന്ന്
കൊയിലാണ്ടി: നടേരി മുത്താമ്പി പിലാക്കാട്ട് നാരായണി അമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: പരേതനായ ബാലകൃഷ്ണൻ നായർ
പേരാമ്പ്ര: പേരാമ്പ്ര കൽപ്പത്തൂരിൽ കുറുക്കന്റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൽപ്പത്തൂർ മാടത്തും കോട്ട ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പറമ്പത്ത് അനൂപിന്റെ
പേരാമ്പ്ര : വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
കോഴിക്കോട്:: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി. പരിക്കേറ്റത്