മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.ഇ.എം യു .പി സ്‌കൂളിൽ തലമുറ സംഗമവും ,ആദരവും വനിതാ സമ്മേളനവും നടത്തി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹലിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 48 വർഷമായി മേപ്പയ്യൂരിൽ സേവനമനുഷ്ടിക്കുന്ന ജനകീയ ഡോക്ടർ പി മുഹമ്മദ്, മുതിർന്ന മുസ്‌ലിം ലീഗ് നേതാക്കളായ സി കെ ഇബ്രാഹിം, മേപ്പാട്ട് പി കെ അബ്ദുല്ല, പുതിയോട്ടിൽ അവറാൻ എന്നിവരെ ആദരിച്ചു. ആവള ഹമീദ് ഡോക്ടർ പി മുഹമ്മദിനെ ആദരിച്ചു. പി.പി ബഷീർ അധ്യക്ഷനായി.ടി.കെ.എ ലത്തീഫ്, കമ്മന അബ്ദുറഹിമാൻ, എം.എം അഷറഫ്, ഫൈസൽ മൈക്കുളം, മുജീബ് കോമത്ത്, അബ്ദുറഹിമാൻ ഇല്ലത്ത്, കീപ്പോട്ട് അമ്മത്,വി.മുജീബ്, ഷർമിന കോമത്ത്, പി.പി ഹാഷിം, പി.പി.സി.മൊയ്‌തി, എം.ടി.കെ അബ്ദുൽ ലത്തീഫ്, റാബിയ എടത്തികണ്ടി, എം.ടി.കെ കുഞ്ഞബ്ദുല്ല, ഷാനിദ് മാവുള്ളകണ്ടി എന്നിവർ സംസാരിച്ചു.
