ജനുവരി 2ന് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നടക്കുന്ന മന്നം ജയന്തി സമ്മേളനം മുൻ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നേരത്തെ രമേശ് ചെന്നിത്തലയെ മുഖ്യപ്രഭാഷകനായിട്ടായിരുന്നു പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന അറ്റോണി ജനറൽ വെങ്കിട്ടരമണി അസൗകര്യം അറിയിച്ചതോടെയാണ് പരിപാടിയിൽ മാറ്റം വരുത്തിയതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചു. കോട്ടയം എംപി ഫ്രാൻസിസ് ജോർജ് അനുസ്മരണ പ്രഭാഷണം നടത്തും.
