ഒരു വട്ടം കൂടി; കൊളക്കാട് യു.പി. സ്കൂളിൽ പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസംഗമം

ചേമഞ്ചേരി : കൊളക്കാട് യു.പി സ്‌കൂളിന്റെ ശതവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍ ഡിസംബര്‍ 29 ന് ഉച്ചക്ക് ഒരു മണിക്ക് നടക്കും.പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ‘ഓര്‍മ്മച്ചെപ്പ് ‘ എന്ന സംഗമം പൂര്‍വ്വ വിദ്യാര്‍ത്ഥിയും തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട.പ്രിന്‍സിപ്പലുമായ ഒ.വാസുദേവന്‍ ഉദ്ഘാടനം ചെയ്യും. പൂര്‍വ്വാധ്യാപകരേയും എണ്‍പത്തഞ്ചു വയസ്സു പിന്നിട്ട പതിനഞ്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും ആദരിക്കും.

Leave a Reply

Your email address will not be published.