“സർ എഴുതിയതിൽ ഏറ്റവും ഇഷ്ടപ്പെട്ട കവിത ഏതാണ്?” കുട്ടിക്കൂട്ടത്തിൽ നിന്നുയർന്ന ചോദ്യം കേട്ട് കവി ഒരു നിമിഷം അമ്പരന്നു. ഒന്നാലോചിച്ചതിനു ശേഷം ഉത്തരം ഉടൻ വന്നു. ഒരച്ഛനും അമ്മയ്ക്കും തങ്ങളുടെ മക്കൾ എല്ലാവരേയും ഒരുപോലെ ഇഷ്ടം ആയിരിക്കുമെന്നതുപോലെ ഒരെഴുത്തുകാരന് തന്റെ സൃഷ്ടികളെല്ലാം പ്രിയപ്പെട്ടതു തന്നെ. അനുഭവങ്ങൾ മനസ്സിൽ ചാലിച്ചാണ് ഓരോ എഴുത്തും രൂപം കൊള്ളുന്നത്. അതുകൊണ്ട് മനസ്സിനിഷ്ടപ്പെടാത്തവ എഴുതാൻ കഴിയില്ല.
ആന്തട്ട ഗവ. യു.പി. സ്കൂളിൽ നടക്കുന്ന മടപ്പള്ളി വി. എച്ച്. എസ്. എസി ലെ എൻ. എസ്.എസ് ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾ കവി മേലൂർ വാസുദേവന്റെ വീട് സന്ദർശിച്ചപ്പോഴായിരുന്നു കുട്ടികളുടെ സംവാദത്തിന് അവസരം ഉണ്ടായത്. ആന്തട്ട ജി. യു. പി. സ്കൂളിലെ അദ്ധ്യാപകൻ ജയകുമാർ കവിയെ കുട്ടികൾക്ക് പരിചയപ്പെടുത്തി. എൻ. എസ്.എസ്. പ്രോഗ്രാം ഓഫിസർ എം. അഷ്‌റഫ്, മടപ്പള്ളി വി. എച്ച്. എസ്. എസ്.അദ്ധ്യാപിക രാഗി എന്നിവർ നേതൃത്വം നല്കി. വളന്റിയർ സെക്രട്ടറി ആര്യ നന്ദി പറഞ്ഞു.